വിദ്യാർഥികൾക്ക് തൊഴിൽ അവസരങ്ങളുമായി സമഗ്ര ശിക്ഷാ കേരള
കണ്ണൂർ:സമഗ്ര ശിക്ഷാ കേരളത്തിന് കീഴിൽ ജില്ലയിൽ പന്ത്രണ്ട് ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും (ബി ആർ സി) സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ (എസ് ഡി എസ്) ഒക്‌ടോബറിൽ ആരംഭിക്കും.വിദ്യാർഥികൾക്ക് പ്രൊഫഷണൽ വൈദഗ്ധ്യം വളർത്തുന്നതിനുള്ള പരിശീലനം സൗജന്യമായി നൽകും. 15 മുതൽ 23 വരെ വയസ്സുള്ളവർക്ക് കോഴ്‌സിൽ ചേരാം. ഒരു എസ്.ഡി.എസിൽ രണ്ട് കോഴ്‌സുകൾ ആയിരിക്കും നടത്തുക. ഒരു ബാച്ചിൽ 25 വിദ്യാർഥികൾക്ക് പ്രവേശനം നൽകും.ഒരുവർഷമാണ് കാലാവധി. വിദ്യാർഥികളുടെ ക്ലാസുകളെ ബാധിക്കാത്ത തരത്തിലാണ് കോഴ്‌സ് നടത്തുക.