ലെബനനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക; കർശന നിർദ്ദേശവുമായി ഇന്ത്യൻ എംബസി

Share our post

മധ്യേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യാക്കാർക്ക് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. നാല് ദിവസത്തോളം വ്യോമാക്രമണം നടത്തിയ ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം നടത്തിയേക്കുമെന്ന വാർത്തയ്ക്കിടയിലാണ് സംഭവം. 2024 ഓഗസ്റ്റ് 1 ന് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ തന്നെ ഇന്ത്യൻ എംബസി ലെബനനിലേക്ക് യാത്ര ഒഴിവാക്കാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷം സംഘർഷം മൂർച്ഛിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. രാജ്യത്ത് പേജർ പൊട്ടിത്തെറിയും വ്യോമാക്രമണത്തിലുമായി നൂറ് കണക്കിനാളുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!