4 ജി സേവനം ഉടന്‍: ബി.എസ്.എന്‍.എല്‍

Share our post

ഈ വര്‍ഷം അവസാനത്തോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പൂര്‍ണതോതില്‍ 4ജി സേവനമെത്തുമെന്ന് ബിഎസ്എന്‍എല്‍. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4ജി നീക്കം പുരോഗമിക്കുകയാണ്. ഇതില്‍ 157 ടവറുകള്‍ പുതുതായി സ്ഥാപിക്കുന്നവയാണ്ജനുവരിയോടെ 5ജി സേവനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. ന. 857 ടവറുകളില്‍ 154 എണ്ണത്തില്‍ 4ജി സേവനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. കണ്ണൂര്‍, മട്ടന്നൂര്‍, തലശ്ശേരി മേഖലകളിലാണ് ആദ്യം 4ജി എത്തിയത്. ഗ്രാമങ്ങളിലെ 57 ടവറുകളില്‍ 17 എണ്ണത്തിലും 4ജി എത്തിച്ചിട്ടുണ്ട്.കണ്ണൂര്‍ ജില്ലയില്‍ ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണവും കൂടി. ജൂലൈ മാസത്തില്‍ പുതുതായി 9,543 പേരാണ് ബിഎസ്എന്‍എല്‍ കണക്ഷനെടുത്തത്. 4,429 പേര്‍ പോര്‍ട്ടിംഗിലൂടെ വരിക്കാരായി. സെപ്റ്റംബര്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 10,189 പേര്‍ പുതിയ വരിക്കാരായി. 5440 പേരാണ് പോര്‍ട്ടിംഗിലൂടെ എത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!