സെറ്റ് 2025: അപേക്ഷ ഒക്ടോബർ 20 വരെ

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന തല യോഗ്യത നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2025-ന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത.ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി. എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. L.T.T.C., D.L.Ed. എന്നീ ട്രെയിനിങ് കോഴ്‌സുകൾ വിജയിച്ചവരെ പരിഗണിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 20 വരെ. കൂടുതൽ വിവരങ്ങൾക്ക്: lbscentre.kerala.gov.in