മൈസൂരുവില്‍ കറങ്ങാം, ദസറക്കാഴ്ചകള്‍ കാണാം; പാക്കേജുമായി കര്‍ണാടക ടൂറിസം കോര്‍പ്പറേഷന്‍

മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക ടൂര്‍പാക്കേജുകളൊരുക്കി കര്‍ണാടക സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ടി.ഡി.സി.). ഒരുദിവസംമുതല്‍ അഞ്ചുദിവസംവരെയുള്ള ഒന്‍പത് ടൂര്‍പാക്കേജുകളാണ് ഒരുക്കുന്നത്.മൈസൂരുവിനടുത്തുള്ള സ്ഥലങ്ങളും സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളും കാണാന്‍സാധിക്കുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയത്.ഒരാള്‍ക്ക് 510 രൂപമുതല്‍ 7990 രൂപവരെ വരുന്ന പാക്കേജുകളാണുള്ളത്. എല്ലാം മൈസൂരുവില്‍നിന്നാരംഭിച്ച് മൈസൂരുവില്‍ത്തന്നെ അവസാനിക്കും. www.kstdc.co എന്ന വെബ്സൈറ്റുവഴിയോ 0821 243652 എന്ന നമ്പറില്‍ വിളിച്ചോ വിശദവിവരങ്ങള്‍ അറിയാമെന്ന് കെ.എസ്.ടി.ഡി.സി. അധികൃതര്‍ അറിയിച്ചു.
ടൂർപാക്കേജുകൾ
* അഞ്ചുദിവസത്തെ ടൂർപാക്കേജിൽ ജോഗ് വെള്ളച്ചാട്ടം, ഗോകർണ, ഗോവ തുടങ്ങിയവ ഉൾപ്പെടും. ഒരാൾക്ക് 7990 രൂപയാണ് നിരക്ക്.
* രണ്ടുദിവസത്തെ പാക്കേജ് കാടും മലകളും കാണാനാഗ്രഹിക്കുന്നവർക്കും ക്ഷേത്രങ്ങൾ ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും. നഞ്ചൻകോട്, ബന്ദിപ്പൂർ-മുതുമലൈ കടുവാസങ്കേതങ്ങൾ, ഊട്ടി, ദൊഡ്ഡബേട്ട എന്നിവിടങ്ങളിലേക്കാണ് യാത്ര. ഒരാൾക്ക് 3359 രൂപയാണ് ചെലവ്.
ഒരുദിവസത്തെ പാക്കേജ് പലനിരക്കിൽ
* ശ്രാവണബെലഗോള, ബേലൂർ, ഹലെബിഡ് എന്നീ സ്ഥലങ്ങളിൽ പോകാം (1089 രൂപ)
* സോമനാഥ്പുർ, ശിവനസമുദ്ര, തലക്കാട്, മുതുകുത്തോർ (755 രൂപ)
* നഞ്ചൻകോട്, ഹിമവദ് ഗോപാൽസ്വാമി ബേട്ട, ബി.ആർ. ഹിൽസ് (728 രൂപ)
* കെ.ആർ.എസ്. അണക്കെട്ട്, വേണുഗോപാലസ്വാമി ക്ഷേത്രം, ചെലുവനാരായണസ്വാമി ക്ഷേത്രം, യോഗ നരസിംഹസ്വാമി ക്ഷേത്രം, ആദിചുഞ്ചനഗിരി (660 രൂപ)
* ദുബാരെ, അബി വെള്ളച്ചാട്ടം, രാജീ സീറ്റ്, നിസർഗധാമ, സുവർണക്ഷേത്രം, ബൈലക്കുപ്പെ (979 രൂപ)
* ജഗമോഹൻ പാലസ് ആർട്ട്ഗാലറി, മൈസൂരു മൃഗശാല, ചാമുണ്ഡി ഹിൽസ്, മൈസൂരു പാലസ്, സെയ്ന്റ് ഫിലോമിനാസ് പള്ളി, ശ്രീരംഗപട്ടണ ഗുംബസ്, ടിപ്പുസുൽത്താൻ സമ്മർപാലസ്, ശ്രീരംഗനാഥസ്വാമി ക്ഷേത്രം, ബൃന്ദാവൻ ഗാർഡൻ (510 രൂപ)