പി.പി.മുകുന്ദൻ അനുസ്മരണം

പി.പി.മുകുന്ദൻ അനുസ്മരണത്തിൽ വത്സൻ തില്ലങ്കേരി സംസാരിക്കുന്നു
പേരാവൂർ: ബി.ജെ.പി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി.പി.മുകുന്ദന്റെയും സഹോദരൻ പി.പി.ചന്ദ്രന്റെയും അനുസ്മരണം മണത്തണയിൽ നടന്നു. വത്സൻ തില്ലങ്കേരി, പ്രൊഫ. ലതാ നായർ കൊച്ചി, വി.സി. ശ്രീധരൻ, കെ. ദാമോദരൻ , ബേബി സോജ, സജീവൻ ആറളം, ഒ.രാകേഷ്, രൂപേഷ് വിളക്കോട്, കൂട്ടജയപ്രകാശ് , ശ്രീകുമാർ കൂടത്തിൽ എന്നിവർ സംസാരിച്ചു.