കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്

Share our post

കൃഷി വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ കണ്ണൂർ ജില്ലയിലെ കർഷകർക്കും കർഷകഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.കാർഷികയന്ത്രങ്ങൾ അറ്റകുറ്റപണി ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷക സംഘങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. നിബന്ധനകൾക്ക് വിധേയമായി 25 മുതൽ 100 ശതമാനം വരെ (പരമാവധി തുക 1000-2500രൂപ വരെ) ധനസഹായം സ്പെയർപാർട്സുകൾക്കും,25% ധനസഹായം (പരമാവധി 1000 രൂപ) റിപ്പയർ ചാർജ്ജുകൾക്കും ലഭ്യമാവും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ
ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!