ശബരിമലയില്‍ 1350 അവസരം, തിരഞ്ഞെടുപ്പ് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍

Share our post

മണ്ഡല-മകരവിളക്ക് ഉത്സവനാളുകളില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ ദേവസ്വങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികക്കാരെ നിയമിക്കുന്നു. 1350 ഒഴിവുണ്ട്.ഹിന്ദുക്കളായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. 18-നും 65-നും മധ്യേ പ്രായമുള്ളവരായിരിക്കണം.അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.അപേക്ഷ: നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അപേക്ഷയുടെ മാതൃക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റിലും (www.travancoredevaswamboard.org) ബോര്‍ഡ് ആസ്ഥാന ഓഫീസ്, വിവിധ ഗ്രൂപ്പ് ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡ് എന്നിവയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അപേക്ഷയില്‍ പത്തുരൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിക്കണം. ദേവസ്വം ബോര്‍ഡിന്റെ അതത് അസി.കമ്മീഷണര്‍ ഓഫീസുകളില്‍ ദേവസ്വം സ്റ്റാമ്പ് ലഭിക്കും. കിട്ടാതെ വന്നാല്‍ അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കിയാലും മതി.

ആറുമാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷയില്‍ പതിക്കണം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം അയക്കണം.മൊബൈല്‍/ഫോണ്‍ നമ്പര്‍, പൂര്‍ണമായ മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപേക്ഷയിലുള്‍പ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30 വൈകീട്ട് അഞ്ചുമണി. വിലാസം: ചീഫ് എന്‍ജിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം-695003. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2315873. വെബ്സൈറ്റ്‌: www.travancoredevaswomboard.org.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!