Connect with us

Kerala

സാങ്കേതിക സർവകലാശാല: എം.ടെക്.സ്പോട്ട് അഡ്മിഷൻ 26-ന്

Published

on

Share our post

എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല ഈ വർഷം മുതൽ ആരംഭിക്കുന്ന പഠനവകുപ്പുകളിൽ മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി, ഇൻഫ്രാസ്‌ട്രക്‌ചർ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്, ഇലക്‌ട്രിക് വെഹിക്കിൾ ടെക്‌നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്‌നോളജീസ് എന്നീ എം.ടെക്. കോഴ്‌സുകളിൽ എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.താത്പര്യമുള്ളവർ 26-ന് രാവിലെ 10.30-ന് അസൽരേഖകൾ സഹിതം തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിലെ എം.ബി.എ. ബ്ലോക്കിൽ പ്രവർത്തിക്കുന്ന സർവകലാശാല ആസ്ഥാനത്ത് എത്തണം. വിവരങ്ങൾക്ക്: 9495741482.


Share our post

Kerala

പച്ചക്കറി വിപണിവിലയിൽ കർഷകർക്കു ലഭിക്കുന്നത് 40 ശതമാനത്തിൽ താഴെ

Published

on

Share our post

മുംബൈ: പഴം, പച്ചക്കറി ഉത്പന്നങ്ങൾക്ക് ഉപഭോക്താക്കൾ വിപണിയിൽ നൽകുന്ന വിലയുടെ 40 ശതമാനത്തിൽതാഴെ തുക മാത്രമാണ് കർഷകർക്കു ലഭിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ പ്രവർത്തനറിപ്പോർട്ട്. ഇടനിലക്കാരും ചില്ലറ വിൽപ്പനക്കാരുമാണ് ബാക്കി 60 ശതമാനം തുകയും സ്വന്തമാക്കുന്നത്. വിലക്കയറ്റം രൂക്ഷമായിരിക്കുമ്പോഴും കർഷകരുടെ പേരിൽ ഇവർ ലാഭമെടുക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

പണപ്പെരുപ്പം വിപണിയിലുണ്ടാക്കുന്ന ചലനങ്ങൾ വിലയിരുത്തി ആർ.ബി.ഐയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് പോളിസി റിസർച്ചാണ് പ്രവർത്തനരേഖ തയ്യാറാക്കിയത്. റിപ്പോർട്ടിലെ അഭിപ്രായങ്ങൾ ആർ.ബി.ഐയുടേതല്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാഴപ്പഴം, മുന്തിരി, മാമ്പഴം, അവശ്യ പച്ചക്കറികളായ തക്കാളി, സവാള, ഉരുളക്കിഴങ്ങ് ഇവയുടെ വിലയിൽ തുച്ഛമായ തുകമാത്രമാണ് കർഷകർക്കു നേരിട്ടു ലഭിക്കുന്നത്. അതേസമയം, ക്ഷീര-പൗൾട്രി കൃഷികളിൽ കർഷകർക്ക് ന്യായമായ വിഹിതം ലഭിക്കുന്നുമുണ്ട്. പയർവർഗങ്ങളുടെ കൃഷിയിലും ഭേദപ്പെട്ട നിലയിൽ വില ലഭ്യമാകുന്നുവെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷീരമേഖലയിൽ ഉപഭോക്തൃവിലയുടെ 70 ശതമാനം വരെയും മുട്ടക്കൃഷിയിൽ 75 ശതമാനംവരെയും തുക കർഷകർക്കു ലഭിക്കുന്നുണ്ട്. ഇറച്ചിക്കോഴി കൃഷിയിലിത് 56 ശതമാനംവരെയാണ്.

വാഴപ്പഴം ഉത്പാദിപ്പിക്കുന്ന കർഷകന് വിപണിവിലയുടെ 31 ശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. മുന്തിരിക്കിത് 35 ശതമാനവും മാമ്പഴത്തിന് 43 ശതമാനവുമാണ്. തക്കാളിവിലയിൽ 33 ശതമാനം തുക മാത്രമാണ് കർഷകരുടെ കൈകളിലേക്കെത്തുക. ഉള്ളിവിലയിലിത് 36 ശതമാനവും ഉരുളക്കിഴങ്ങിൽ 37 ശതമാനവുമാണ്.

പരിഹാരം, പോംവഴി

കർഷകർക്കു മികച്ചവില ലഭിക്കുന്നതിന് കാർഷിക വിപണനരംഗത്ത് സമഗ്രമായ ഭേദഗതികൾ അനിവാര്യമാണെന്ന് ആർ.ബി.ഐ.യുടെ പ്രവർത്തന റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇക്കാര്യത്തിൽ കർഷകരെ സഹായിക്കാനായി സ്വകാര്യമേഖലയിൽ കൂടുതൽ ചന്തകൾ (മണ്ടികൾ) കൊണ്ടുവരണം. ഇത് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മികച്ചവില ലഭിക്കാൻ സഹായകമാകും. തക്കാളി, പച്ചക്കറി, പഴങ്ങൾ തുടങ്ങി എളുപ്പത്തിൽ നശിക്കുന്ന കാർഷികോത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനും വിലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഇതുപകരിക്കും. മാത്രമല്ല, വിപണിയിൽ മത്സരം കൂടുതൽ ശക്തമാകും. ഇതോടെ പ്രാദേശികതലത്തിൽ ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യം ഉയർന്നുവരും.

വിപണിയുടെ കാര്യക്ഷമത ഉറപ്പാക്കാൻ ദേശീയതലത്തിൽ ഓൺലൈൻ നാഷണൽ അഗ്രിക്കൾച്ചറൽ വിപണികൾ (ഇ- നാം) കൊണ്ടുവരണം. ഇത് വിപണനത്തിലെ ഇപ്പോഴുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകരമാകും. കർഷകർക്ക് ലഭിക്കുന്ന വിലവിഹിതം ഉയരാനും ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ ഉത്പന്നം ലഭ്യമാക്കാനും ഇതുപകരിക്കും. കർഷകരുടെ നേതൃത്വത്തിൽ കൂടുതൽ കാർഷികോത്പന്നസംഘടനകൾ ഉയർന്നുവരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉള്ളിപോലുള്ള ഉത്പന്നങ്ങൾക്ക് അവധിവ്യാപാരം കൊണ്ടുവരുന്നത് മികച്ചവില ലഭിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.


Share our post
Continue Reading

Kerala

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം.രാമചന്ദ്രന്‍ അന്തരിച്ചു

Published

on

Share our post

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം.


Share our post
Continue Reading

Kerala

അഞ്ചുകോടിയിലേറെ വരുമാനം; കെ.എസ്‌.ആർ.ടി.സി കൊറിയർ സർവീസ്‌ കുതിക്കുന്നു

Published

on

Share our post

കൊച്ചി:ടിക്കറ്റ്‌ വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കെഎസ്‌ആർടിസിക്ക്‌ ടിക്കറ്റിതര വരുമാനത്തിലൂടെ വൻ നേട്ടം. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌, പരസ്യവരുമാനം, സിനിമാഷൂട്ടിങ്‌, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ്‌ വരുമാനനേട്ടം. കഴിഞ്ഞവർഷം ജൂണിൽ കേവലം 20,000 രൂപയാണ്‌ കെഎസ്‌ആർടിസി കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ സർവീസിലൂടെ ലഭിച്ചതെങ്കിൽ നിലവിൽ അഞ്ചുകോടിയിലേക്ക്‌ ഉയർന്നു. 2023 ആഗസ്‌തിൽ മാത്രം 17.97 ലക്ഷമായിരുന്നു വരുമാനം. 2024 ഏപ്രിലിൽ 43.31 ലക്ഷവും സെപ്‌തംബറിൽ 52.39 ലക്ഷവുമായി ഉയർന്നു. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന എറണാകുളം ഡിപ്പോയിൽ ദിവസം ശരാശരി 35,000 രൂപയുടെ ബിസിനസുണ്ട്‌. വൈറ്റിലയിലാണ്‌ കൊറിയർ സർവീസ്‌ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌. സംസ്ഥാനത്താകെ 15 മാസംകൊണ്ടാണ്‌ കൊറിയർ സർവീസിലൂടെ അഞ്ചുകോടിക്കുമുകളിൽ വരുമാനം ലഭിച്ചത്‌.

കെഎസ്‌ആർടിസി ലോജിസ്റ്റിക്‌സ്‌ സർവീസിലൂടെ ചുരുങ്ങിയ ചെലവിലാണ്‌ ആവശ്യക്കാർക്ക്‌ സാധനങ്ങൾ എത്തിക്കുന്നത്‌. ഡിപ്പോയിൽ പാഴ്‌സൽ എത്തിച്ചാൽ 16 മണിക്കൂറിനകം അത്‌ ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്‌ആർടിസി ബസുകളിലും ചരക്കുവാഹനങ്ങളിലുമാണ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നത്‌. സംസ്ഥാനത്തിനുപുറമെ തമിഴ്‌നാടിനെയും കോർത്തിണക്കി അവധിയില്ലാതെയാണ്‌ സർവീസ്‌.

കെഎസ്‌ആർടിസി സ്റ്റാൻഡുകളിലെയും ബസുകളിലെയും പരസ്യവരുമാനം റെക്കോഡിലാണ്‌. കഴിഞ്ഞ രണ്ടുവർഷം പരസ്യത്തിലൂടെ 30 കോടി രൂപ ലഭിച്ചു. സിനിമാചിത്രീകരണത്തിന്‌ സ്ഥലം നൽകിയതിൽ രണ്ടുലക്ഷവും ഹില്ലി അക്വാ കുപ്പിവെള്ളവിതരണത്തിലൂടെ രണ്ടുമാസംകൊണ്ട്‌ ഒരുലക്ഷവും നേടി.

ബിസിനസ്‌ കൂടി; 
വേണം കൂടുതൽ
ജീവനക്കാർ

കെഎസ്‌ആർടിസിയുടെ കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ സർവീസ്‌ ജനം ഏറ്റെടുത്തതോടെ, വിതരണകേന്ദ്രമായ ഡിപ്പോകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയരുന്നു. 24 മണിക്കൂറും അവധിയില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ഇത്‌ അനിവാര്യമാണ്‌.


Share our post
Continue Reading

Kerala1 hour ago

പച്ചക്കറി വിപണിവിലയിൽ കർഷകർക്കു ലഭിക്കുന്നത് 40 ശതമാനത്തിൽ താഴെ

Kannur2 hours ago

‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കും

MATTANNOOR2 hours ago

മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

Social2 hours ago

ഇനി വിശദമായിട്ടാവാം; യൂട്യൂബ് ഷോർട്സ് മൂന്ന് മിനിറ്റ് വരെ

Kerala3 hours ago

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം.രാമചന്ദ്രന്‍ അന്തരിച്ചു

IRITTY4 hours ago

മാലിന്യത്തിൽ നിന്ന്‌ ജൈവാമൃതം

Kerala5 hours ago

അഞ്ചുകോടിയിലേറെ വരുമാനം; കെ.എസ്‌.ആർ.ടി.സി കൊറിയർ സർവീസ്‌ കുതിക്കുന്നു

Social5 hours ago

‘മൂന്നു കുത്താ’യി ‘ടൈപ്പിങ്…’ താഴേക്കിറങ്ങുന്നു; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍മാറ്റം

Kerala6 hours ago

പോക്സോ കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും പിഴയും

Kerala6 hours ago

ബി.എസ്‌.സി. നഴ്‌സിങ് പ്രവേശനം; കട്ട്ഓഫ് മാര്‍ക്കില്‍ കുതിച്ചുകയറ്റം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!