പുതിയ കേസുകളില്ല; മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

Share our post

മലപ്പുറം: ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കണ്ടൈൻമെന്റ് സോണുകൾ ആയിരുന്ന സ്ഥലത്തെ സ്കൂളുകൾ നാളെ തുറക്കും. തിരുവാലി പഞ്ചായത്തിലെ നാലു വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡിലും ആണ് കണ്ടൈൻമെന്റ് സോൺ ഏർപ്പെടുത്തിയിരുന്നത്.അതേസമയം 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റയിൻ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!