കണിച്ചാറിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം; നിലവിലെ സെക്രട്ടറി തോറ്റു

എം. വിശ്വനാഥൻ
കണിച്ചാർ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ സെക്രട്ടറിക്ക് പരാജയം . കണിച്ചാർ ലോക്കലിലെ കണിച്ചാർ ബ്രാഞ്ച് സമ്മേളനത്തിലാണ് നിലവിലെ സെക്രട്ടറിയും ഔദ്യോഗിക പാനലിലെ അംഗവുമായ കെ.കെ.ഗോപി പരാജയം രുചിച്ചത്. ഗോപിക്കെതിരെ മത്സരിച്ച മുൻ ലോക്കൽ കമ്മിറ്റി അംഗവും മണത്തണയിലെ കള്ള്ഷാപ്പ് തൊഴിലാളിയുമായ കെ .എസ് .മോഹനൻ നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്. 12 അംഗങ്ങളിൽ ഇരുവർക്കും ആറു വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ കെ.എസ്. മോഹനനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.