പൊലിസ്-മോട്ടോര്‍ വാഹന വകുപ്പ് പിഴയടക്കൽ ; ഇ-ചലാൻ അദാലത്ത് 26 മുതല്‍

Share our post

കണ്ണൂർ : പൊലിസ് – മോട്ടോർ വാഹന വകുപ്പുകള്‍ സംയുക്തമായി ഇ-ചലാൻ മുഖേന നല്‍കിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26,27,28 തീയ്യതികളില്‍ ഇ-ചലാൻ അദാലത്ത് നടത്തും.
വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൊലിസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന നല്‍കിയിട്ടുള്ള പിഴകളില്‍ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവില്‍ കോടതി മുൻപാകെ അയക്കപ്പെട്ടിട്ടുള്ളവയുമായ ചലാനുകളില്‍ പ്രോസിക്യൂഷൻ നടപടികള്‍ക്ക് ശുപാർശ ചെയ്‌തിട്ടുള്ളവ ഒഴികെയുള്ള ചലാനുകളുടെ പിഴയൊടുക്കി തുടർ നടപടികളില്‍ ഒഴിവാകാം.കണ്ണൂർ ആർ.ടി.ഒ ഓഫീസില്‍ വെച്ച്‌ 2024 സെപ്റ്റംബർ 26,27,28 തീയ്യതികളില്‍ സംഘടിപ്പിക്കുന്നഅദാലത്തില്‍ രാവിലെ 10. മുതല്‍മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ ഒടുക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!