പള്ളിക്കുളത്ത് ടാങ്കർ ലോറിക്ക് പിന്നിൽ ബസ്സിടിച്ചു.അപകടത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു

കണ്ണൂർ: പള്ളിക്കുളത്ത്ഫോർമാലിൻ കയറ്റി പോകുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ ബസിടിച്ച് അപകടം. അപകടത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന രാസവസ്‌തു ചോർന്നതായുള്ള സംശയം അൽപ സമയം പരിഭ്രാന്തി പടർത്തി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി ചോർച്ച ഇല്ലെന്ന് ഉറപ്പു വരുത്തി വാഹനം മാറ്റുകയായിരുന്നു. ബസ് കണ്ടക്‌ടർ പ്രദീപൻ, ക്ലീനർ ദിനേശൻ, കൂടാതെഏഴ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പള്ളിക്കുളം പെട്രോൾ പമ്പിന് എതിർ വശത്തായിരുന്നു അപകടം.