Connect with us

Kerala

വാ​ഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കുമ്പോൾ മാനദണ്ഡങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം

Published

on

Share our post

വാഹനങ്ങളുടെ ചില്ലുകളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കാറുകളിൽ കൂളിം​ഗ് ഫിലിം പതിപ്പിക്കുന്നവരുടെ തിരക്കാണ്.കേരളത്തിലെ കൊടും വേനലിൽ നിന്നും രക്ഷനേടാനായാണ് എല്ലാവരും വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കുന്നത്. എന്നാൽ, കോടതിവിധിയുണ്ട് എന്ന ധൈര്യത്തിൽ ഏത് സൺ ഫിലിമും വാഹനങ്ങളിലെ ​ഗ്ലാസുകളിൽ പതിപ്പിച്ചാൽ പിടിവീഴും. പിഴ ഒടുക്കേണ്ടിയും വരും. സംസ്ഥാനത്തെ വാഹനങ്ങളുടെ ​ഗ്ലാസുകളിൽ പതിപ്പിക്കാവുന്ന കൂളിങ് ഫിലിമുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതുപാലിച്ച് മാത്രമേ വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാവൂ എന്ന് മോട്ടോർ വാ​ഗന വകുപ്പ് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള ചില്ലുകളിൽ 70 ശതമാനം പ്രകാശം കടന്നുപോകുന്ന കൂളിങ് ഫിലിം വേണം ഒട്ടിക്കാൻ. വശങ്ങളിൽ 50 ശതമാനം പ്രകാശം കടന്നുപോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിക്കാം. ഹൈക്കോടതി വിധിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാഹനത്തിന്റെ ഉൾവശം കാണാത്തതരത്തിൽ ഫിലിം ഒട്ടിച്ചാൽ ഇനിയും പിടി വീഴും. അനുവദനീയമായ കൂളിങ് ഫിലിമുകൾ ബി.എസ്.ഐ, ഐ.എസ്.ഐ. മുദ്രകളോടെയാണ് വരുന്നത്. ക്യു.ആർ. കോഡുകളും നൽകുന്നുണ്ട്. ഇത് സ്‌കാൻ ചെയ്താൽ ട്രാൻസ്പാരൻസി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം.

മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾ പാലിച്ച് കൂളിങ് ഫിലിം (സൺ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരിൽ വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നുമാണ് ജസ്റ്റിസ് എൻ.നഗരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.മോട്ടോർ വാഹനങ്ങളിൽ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകൾ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തിൽപ്പെടുന്നതെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരേ ഉൾപ്പെടെ മോട്ടോർ വാഹനവകുപ്പ് നൽകിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവിൽ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കൾക്ക് മാത്രമല്ല, വാഹന ഉടമകൾക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വാഹനങ്ങളുടെ ചില്ലുകളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കുന്നു. ഇവയുടെ ഗുണനിലവാരവും മാനദണ്ഡവും പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അടിയന്തരമായി നൂറെണ്ണം വാങ്ങി ആർ.ടി.ഒ. ഓഫീസുകളിലേക്കെത്തിക്കുമെന്നും നാഗരാജു പറഞ്ഞു.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!