Kerala
“പ്രതിദിന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം ഉയർത്തി”

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാൻ അനുമതിനൽകി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയർത്തി. ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പുതിയ നിർദേശപ്രകാരം കഴിയും. ടെസ്റ്റ് പരിഷ്കരണം നടക്കുന്നതിനുമുൻപ് 60 പേർക്കാണ് അനുമതിയുണ്ടായിരുന്നത്. നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി അത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ ഇളവു നൽകുകയായിരുന്നു.ഡ്രൈവിങ് ടെസ്റ്റിൽ ഇപ്പോൾ 45 ശതമാനം പേരാണ് വിജയിക്കുന്നത്. പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നൽകാൻ പ്രത്യേകസംവിധാനമുണ്ടാക്കിയത്. 30 പുതിയ അപേക്ഷകൾ, വിദേശയാത്ര ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്ന 10 പേർ, തോറ്റ പത്തുപേർ എന്നിങ്ങനെയാകും ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ അനുപാതം.
ഗതാഗത വകുപ്പ് മന്ത്രിയായി കെ.ബി. ഗണേഷ് കുമാർ എത്തിയതിന് പിന്നാലെയാണ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണം നടത്തിയത്. ആദ്യ നിർദേശം അനുസരിച്ച് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ചേർന്ന് ദിവസം 30 പേർക്കാണ് ടെസ്റ്റ് നടത്തേണ്ടത്. എന്നാൽ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒരു എം.വി.ഐക്ക് 40 പേർക്ക് ടെസ്റ്റ് നടത്താമെന്ന നിർദേശം പുറത്തിറക്കുകയായിരുന്നു.ഈ നിർദേശത്തിന് പുറമെ, ടൂ വീലർ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് കാലുപയോഗിച്ച് ഗിയർമാറ്റുന്ന വാഹനങ്ങൾ മാത്രമാകും അനുവദിക്കുക. എം 80 പോലുള്ള നിർമാണം നിർത്തിയ വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നത് തടയുന്നതാണ് ഈ നിർദേശം. ഇതിനുപിന്നാലെ ഡ്രൈവിങ് സ്കൂൾ ഉടമകൾ ടെസ്റ്റിനായി മോട്ടോർ സൈക്കിളുകൾ എത്തിച്ച് തുടങ്ങിയിരുന്നു.
Kerala
കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമ വിലക്ക്

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് ഇനി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
Kerala
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം: വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി ദിനങ്ങൾ കൂട്ടേണ്ടതില്ലെന്ന് ശുപാർശ നൽകിയത്. പ്രവർത്തി ദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെയാണ്.
🔰ആഴ്ച്ചയിൽ 5 പ്രവർത്തി ദിനങ്ങൾ മതി. ആവശ്യമെങ്കിൽ മാത്രം തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാം.
🔰ഹൈസ്കൂളിലെ പ്രവർത്തി സമയം രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം കൂട്ടണം. സമയം 9.30 മുതൽ 4.30 വരെ ആക്കണം
🔰ഉച്ചയ്ക്കുള്ള ഇടവേള 5 മിനിറ്റ് കുറച്ച് വൈകുന്നേരത്തെ ഇന്റർവെൽ സമയം 5 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കൂട്ടണം.
🔰കലാ കായിക മത്സരങ്ങൾ പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം
🔰ടെർമിനൽ പരീക്ഷകളുടെ എണ്ണം 3 ൽ നിന്ന് 2 ആക്കി കുറക്കണം. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതി.
വിദഗ്ധ സമിതിയുടെ ഈ ശുപാർശകൾ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കും.
Kerala
മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്