Connect with us

Kerala

ഐഫോണില്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചർ വരുന്നു..എപ്പോൾ ലഭിക്കും? വിശദമായറിയാം

Published

on

Share our post

ആന്‍ഡ്രോയിഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണിലെ പിന്നിലാക്കിയിരുന്ന ഫീച്ചറുകളിലൊന്നാണ് കോള്‍ റെക്കോര്‍ഡിങ്. പലവിധ സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനാവുന്ന ഈ ഫീച്ചര്‍ വര്‍ഷങ്ങളായി ഐഫോണ്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഒന്നാണ്. ഇപ്പോഴിതാ ഐഒഎസ് 18 ല്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ അവതിരിപ്പിക്കുകയാണ് കമ്പനി.ഐഒഎസ് 18 ന്റെ ആദ്യ അപ്‌ഡേറ്റ് കഴിഞ്ഞയാഴ്ചയാണ് ഐഫോണുകളിലെത്തിയത്. ചുരുക്കം ചില ഫീച്ചറുകളുമായാണ് ആദ്യ അപ്‌ഡേറ്റ് എത്തിയത്. കൂടുതല്‍ ഫീച്ചറുകള്‍ ഐഒഎസ് 18 ന്റെ ഇനിവരുന്ന സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളില്‍ ഉണ്ടാകും. ഒക്ടോബറില്‍ ഐഒസ് 18.1 അപ്‌ഡേറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അതിലുണ്ടാവും.

ഇപ്പോള്‍ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന 18.1 അപ്‌ഡേറ്റില്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചറുമുണ്ട്. നേരത്തെ ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഭാഗമാണ് കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഐഫോണ്‍ 12 ല്‍ വന്ന ഐഒഎസ് 18.1 ബീറ്റാ അപ്‌ഡേറ്റില്‍ കോള്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ ഉണ്ടാകും എന്നര്‍ത്ഥം.

ഒരു നമ്പറിലേക്ക് ഡയല്‍ ചെയ്യുമ്പോള്‍ കോള്‍ സ്‌ക്രീനില്‍ ഇടത് ഭാഗത്ത് മുകളിലായി ഐഫോണിലെ വോയ്‌സ് മെമോയുടെ വേവ്‌ഫോം ഐക്കൺ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാം. റെക്കോര്‍ഡ് ചെയ്യുന്ന വിവരം മറുവശത്തുള്ളയാഴ്ക്ക് അറിയിപ്പായി കേള്‍ക്കുകയും ചെയ്യാം.നോട്ട്‌സ് ആപ്പിലാണ് കോള്‍ റെക്കോര്‍ഡിങ് സൂക്ഷിക്കുക. ഇതിനായി പ്രത്യേകം ഫോള്‍ഡറുണ്ടാവും. ഈ കോള്‍ റെക്കോര്‍ഡുകള്‍ ടെക്‌സ്റ്റായി ട്രാന്‍സ്‌ക്രൈബ് ചെയ്യാനുമാവും.


Share our post

Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Published

on

Share our post

തിരുവനന്തപുരം : ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോകാൻ ഇടയില്ലാത്തതിനാലാണിത്. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേക്കാണ് ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ്.


Share our post
Continue Reading

Kerala

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Published

on

Share our post

പിഴ അടക്കാനുള്ള ചലാൻ കുറച്ച് കാലമായി കിട്ടാതിരുന്നതിനാൽ നാട്ടിലെ എ ഐ ക്യാമറകൾ പ്രവർത്തന രഹിതമാണെന്ന് കരുതി ഗതാഗത നിയമങ്ങൾ ലംഘിച്ചവർ ‘വലിയ പിഴ’ നൽകേണ്ടി വരും.പിഴയടയ്ക്കാനുള്ള ചലാൻ അയക്കൽ കെൽട്രോൺ പുനരാരംഭിച്ചു. കെൽട്രോണിന് സംസ്ഥാന സർക്കാർ നൽകാൻ ഉണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണിത്.

80 ലക്ഷം പേരിൽ നിന്ന് 500 കോടി രൂപ പിഴയീടാക്കാൻ ഉണ്ടെന്നാണ് കണക്ക്. 2023 ജൂലായിലാണ് 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 എ ഐ ക്യാമറകൾ കെൽട്രോൺ സ്ഥാപിച്ചത്.ക്യാമറയിൽ കുടുങ്ങുന്ന നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനുള്ള ചലാൻ അയക്കുന്ന ചുമതലയും കെൽട്രോണിനാണ്. ഇതിന് മൂന്ന് മാസത്തിൽ ഒരിക്കൽ 11.6 കോടി രൂപ വീതം ധനവകുപ്പ് നൽകണമെന്നായിരുന്നു വ്യവസ്ഥ.

ഈ തുകയിൽ കുടിശ്ശിക ആയിരുന്ന കഴിഞ്ഞ നാല് തവണകൾ ധനവകുപ്പ് അനുവദിച്ചതോടെയാണ് കെൽട്രോൺ ‘വീണ്ടും പണി തുടങ്ങി’യത്.2023 ജൂലായ്‌ മുതൽ ഇതുവരെ എൺപത് ലക്ഷം നിയമ ലംഘനങ്ങളാണ് സംസ്ഥാനത്തെ എ ഐ ക്യാമറകളിൽ പതിഞ്ഞത്. എം.പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കൊടുത്ത് ‘പിഴയിൽ പെട്ടിട്ടുണ്ടോ’ എന്ന് മുൻകൂട്ടി അറിയാം.


Share our post
Continue Reading

Kerala

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Published

on

Share our post

കൊച്ചി: വയനാട്ടിൽ എൽ.ഡി.എഫും യു.ഡി.എഫും ചൊവ്വാഴ്ച നടത്തിയ ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അ‌റിയാത്ത അ‌വസ്ഥയാണെന്ന് കോടതി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ.വയനാട് പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിച്ചത്. ഹർത്താൽ കൊണ്ട് എന്തു നേടിയെന്നും കോടതി ചോദിച്ചു.

ടൂറിസം ഡെസ്റ്റിനേഷനെന്ന നിലയിൽ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അ‌റിയപ്പെടുന്നത്. എന്നാൽ, ഇവിടെ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനുപോലും അ‌റിയില്ല. ഭരണകക്ഷി ഹർത്താൽ നടത്തിയത്‌ എന്തിനാണ്? മിന്നൽ ഹർത്താൽ നടത്തില്ലെന്ന പ്രതിപക്ഷകക്ഷിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇനിയും ഹർത്താൽ നടത്തരുതെന്ന് സർക്കാരിനോട് നിർദേശിക്കാൻ അ‌ഡ്വക്കേറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷത്തെയും അ‌റിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.


Share our post
Continue Reading

Kerala11 mins ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala14 mins ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala16 mins ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India19 mins ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

PERAVOOR1 hour ago

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്

India2 hours ago

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

Kerala2 hours ago

ശബരിമല; തീർഥാടകരുടെ ദാഹമകറ്റി ശബരീതീർഥം

Social3 hours ago

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പ് മൊത്തം അറിയിക്കാം; പുതിയ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

Kerala3 hours ago

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

Kerala3 hours ago

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!