യു.പി.ഐ ഇടപാടുകള്‍ക്ക് അഡീഷണല്‍ ഫീസ്

Share our post

യു.പി.ഐ സേവനങ്ങള്‍ എല്ലാ മേഖലയിലും ഇപ്പോള്‍ സജീവമാണ്. ചെറുകിട കച്ചവടക്കാർ ഉള്‍പ്പെടെ നിത്യ ജീവിതത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും യു.പി.ഐ ഒരു സുപ്രധാന ഘടകമായി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ യു.പി.ഐ വഴി നടത്തുന്ന പല ട്രാൻസാക്ഷനും അഡീഷണല്‍ ഫീസ് ഈടാക്കുന്നുണ്ട്. ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തന്നെ ട്രാൻസാക്ഷൻ ചാർജ് ഇനിയും ഈടാക്കിയാല്‍ ഏകദേശം 75 ശതമാനം യു.പി.ഐ ഉപയോക്താക്കളും ഇത് ഉപയോഗിക്കുന്നത് നിർത്തുമെന്ന് ലോക്കല്‍ സർക്കിള്‍സ് നടത്തിയ സർവേയില്‍ പറയുന്നു.

38 ശതമാനം ഉപയോക്താക്കളും തങ്ങളുടെ പേയ്‌മെൻ്റ് ഇടപാടുകളുടെ 50 ശതമാനത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പകരം യു.പി.ഐ വഴി നടത്തുന്നതായി സർവേ കണ്ടെത്തി. സർവേയില്‍ പങ്കെടുത്ത 22 ശതമാനം യു.പി.ഐ ഉപയോക്താക്കള്‍ മാത്രമാണ് പേയ്‌മെൻ്റിന് ട്രാൻസാക്ഷൻ ഫീസ് വഹിക്കാൻ തയ്യാറുള്ളത്. എന്നാല്‍ 75 ശതമാനം പേരും പറഞ്ഞത് ഇത്തരം ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്തിയാല്‍ യു.പി.ഐ ഉപയോഗിക്കുന്നത് നിർത്തുമെന്നാണ്. ഈ പ്രശ്നത്തെ തുടർന്ന് 308 ജില്ലകളില്‍ നിന്ന് 42,000 പ്രതികരണങ്ങള്‍ ലഭിച്ചതായി അവകാശപ്പെടുന്നു.

എന്നാല്‍ ഓരോ ചോദ്യത്തിനും ലഭിച്ച മറുപടികളുടെ എണ്ണം വ്യത്യസ്തമാണ്. യു.പി.ഐ ട്രാൻസാക്ഷൻ ഫീസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 15,598 പ്രതികരണങ്ങള്‍ ലഭിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്‌, 2023-24 സാമ്പത്തിക വർഷത്തില്‍ ട്രാൻസാക്ഷന്റെ അളവില്‍ 57 ശതമാനം വർധനയും മൂല്യത്തില്‍ 44 ശതമാനം വർധനയും രേഖപ്പെടുത്തിയെന്ന് നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പറഞ്ഞു.2022-23ലെ 84 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതാദ്യമായിട്ടാണ് യു.പി.ഐ ഇടപാടുകള്‍ 100 ബില്യണ്‍ കടക്കുകയും ഒരു സാമ്പത്തിക വർഷത്തില്‍ 131 ബില്യണില്‍ ക്ലോസ് ചെയ്യുന്നതും.

മൂല്യത്തിൻ്റെ അടിസ്ഥാനത്തില്‍, ഇത് 139.1 ട്രില്യണ്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 199.89 ട്രില്യണ്‍ രൂപയിലെത്തി.സർവേയില്‍ പ്രതികരിച്ചവരില്‍ 37 ശതമാനം പേരും അവരുടെ മൊത്തം പേയ്മെന്റിന്റെ 50 ശതമാനത്തിലധികവും യു.പി.ഐ ട്രാൻസാക്ഷൻ അക്കൗണ്ടുകള്‍ ഷെയർ ചെയ്തതായി കണ്ടെത്തി. 10 ഉപഭോക്താക്കളില്‍ 4 പേരും യു.പി.ഐ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. നേരിട്ടോ അല്ലാതെയോ ചുമത്തപ്പെടുന്ന എല്ലാ തരത്തിലുള്ള ഇടപാടുകള്‍ക്കെതിരെ ശക്തമായ പ്രതിരോധമുണ്ട്.ലോക്കല്‍ സർക്കിളുകള്‍ ഈ സർവേയുടെ കണ്ടെത്തലുകള്‍ ധനകാര്യ മന്ത്രാലയവുമായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും (ആർബിഐ) ചർച്ച ചെയ്യും, അങ്ങനെ ഏതെങ്കിലും എംഡിആർ ചാർജുകള്‍ അനുവദിക്കുന്നതിന് മുമ്പ് യു.പി.ഐ ഉപയോക്താവിന്റെ പള്‍സ് കണക്കിലെടുക്കും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ചാർജ് ഈടാക്കലുകള്‍ക്കെതിരെ എല്ലാവരും ശക്തമായി എതിർക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!