Connect with us

Kerala

ഇന്ന്‌ ലോക നദി ദിനം: നദീ സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മീനച്ചിലാർ

Published

on

Share our post

കോട്ടയം : പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി എഴുതിയ ‘ഗോഡ് ഓഫ് സ്‌മോൾ തിങ്സ്’ കൃതിയിൽ ആഴവും പരപ്പും കുത്തൊഴുക്കുമുള്ള മീനച്ചിലാറിന്റെയും ആറിന്റെ തീരത്തുള്ള അയ്മനം ഗ്രാമത്തിന്റെയും കഥയാണ്‌ പറയുന്നത്‌. എന്നാൽ കാലവും കഥയും മാറിയപ്പോൾ മീനച്ചിലാറിന്റെ പ്രൗഢിയും മറഞ്ഞുതുടങ്ങി.

വറ്റിവരണ്ടും മാലിന്യവാഹിനിയായും ഒഴുക്ക്‌ ഇല്ലാതായി. ഇതായിരുന്നു കുറച്ചുകാലം മുമ്പ്‌ വരെ മീനച്ചിലാറിന്‌ പറയാനുള്ളത്‌. എന്നാൽ വീണ്ടും കഥയും കാലവും മാറി. പുഴയെയും അതിന്റെ രണ്ട്‌ കൈവഴികളെയും മരണവക്കിൽ നിന്നും ജനകീയ പ്രയത്‌നത്തിലൂടെ തിരിച്ചു പിടിച്ച കഥയാണ്‌ കോട്ടയത്തിന്‌ പറയാനുള്ളത്‌. നദീസംരക്ഷണത്തിന്റെ ഉത്തമമാതൃകയായി മാറി മീനച്ചിലാർ–-മീനന്തറയാർ–-കൊടൂരാർ പുനർസംയോജനപദ്ധതി.

പുഴയൊഴുകിയ കഥ

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാർ പുനരുജീവിപ്പിച്ചതിൽനിന്നും ആവേശം ഉൾക്കൊണ്ടാണ്‌ കോട്ടയത്തും നദീസംരക്ഷണപ്രവർത്തനങ്ങൾ ആരംഭിച്ചത്‌. 2017 ആഗസ്‌ത്‌ 28ന്‌ അന്നത്തെ മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌ ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം കുറിച്ചു. അഡ്വ. കെ അനിൽകുമാർ കോ ഓർഡിനേറ്ററായി പദ്ധതി ആരംഭിച്ചു.

മീനന്തറയാറിനെ വീണ്ടെടുക്കലായിരുന്നു പ്രധാനപ്രവർത്തനം. ഇതിനുതുടർച്ചയായി മീനച്ചിലാറ്റിലെ തുരുത്തുകൾ നീക്കിയും മാലിന്യങ്ങളും ചെളിയും മാറ്റിയും നദിയുടെ സ്വാഭാവിക വീതി വീണ്ടെടുത്തു. ഏഴുവർഷം കൊണ്ട്‌ 1650 കിലോമീറ്റർ തോടുകൾ തെളിച്ചതിനൊപ്പം 5650 ഏക്കറിൽ തരിശുനിലകൃഷിയും.

ലോകശ്രദ്ധയിൽ ജലടൂറിസവും ആമ്പൽവസന്തവും

തെളിച്ചെടുത്ത പുഴകളും തോടുകളും ടൂറിസം കേന്ദ്രങ്ങളാവുകയും ജനങ്ങൾക്ക്‌ വരുമാനമാർഗവും സൃഷ്‌ടിച്ച മറ്റൈാരു മാതൃകയും കോട്ടയം സൃഷ്‌ടിച്ചു. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നിറയുന്ന ആമ്പലുകൾ വള്ളങ്ങളിലെത്തി കാണുവാനായി തിരുവാർപ്പ്‌ മലരിക്കലിൽ ടൂറിസം പദ്ധതി ആരംഭിച്ചു. ആമ്പലിനൊപ്പം കായൽയാത്ര, മീൻപിടിത്തം, കള്ളുചെത്ത്‌, നാടൻഭക്ഷണം തുടങ്ങിയവ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചതോടെ മലരിക്കലിലെ വിസ്‌മയകാഴ്‌ച്ച ലോകം മുഴുവനുമറിഞ്ഞു. കടപ്പൂര്‌ പക്ഷിസങ്കേതം, പടിയറക്കടവ്‌, അമ്പാട്ടുകടവ്‌, പാതിയപ്പള്ളി കടവ്‌, നീറിക്കാട്‌ എന്നിവിടങ്ങളിലും ടൂറിസം പദ്ധതി വ്യാപിപ്പിച്ചു. നാടിന്റെ നിലനിൽപ്പിന്റെയും വികസനത്തിനും പുത്തൻ മാനങ്ങൾ സൃഷ്‌ടിക്കുകയായിരുന്നു നദീ പുനർസംയോജന പദ്ധതി .


Share our post

Kerala

ബി.എഡ്.കോഴ്സിന് പിന്നാലെ എം.എഡും; ഒരുവർഷ എം.എഡ് തിരിച്ചുവരുന്നു

Published

on

Share our post

തൃശ്ശൂർ: പത്തുവർഷം മുൻപ് നിർത്തലാക്കിയ ഒരുവർഷ എം.എഡ്. കോഴ്‌സും തിരികെ വരുമെന്നുറപ്പായി. ഒരുവർഷ ബി.എഡ്. കോഴ്സ് വീണ്ടും തുടങ്ങാനുള്ള നീക്കത്തിനുപിന്നാലെയാണിത്. ഒരുവർഷ എം.എഡ്. കോഴ്‌സിന്റെ നടത്തിപ്പും പാഠ്യപദ്ധതിയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ കഴിഞ്ഞവർക്കാണ് ഒരുവർഷം കൊണ്ട് ബി.എഡ്. പൂർത്തിയാക്കാനാവുക. ഇതിന്റെ കരടുനിർദേശം വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിലുള്ള രണ്ടുവർഷ ബി.എഡ്. കോഴ്‌സുകൾ തുടരുകയും ചെയ്യും. ഇതേപോലെ ഒരുവർഷ, രണ്ടുവർഷ എം.എഡ്. കോഴ്‌സുകളും താമസിയാതെ നിലവിൽവരും.

ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവർക്ക് ഒരുവർഷ എം.എഡിന് ചേരാനാകും. മൂന്നുവർഷ ഡിഗ്രിയും ബി.എഡും ഉള്ളവർക്ക് രണ്ടുവർഷ എം.എഡ്. വേണം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ് നയത്തിന്റെ ലക്ഷ്യം. നാലുവർഷബിരുദത്തിന് തയ്യാറാകുന്ന വിദ്യാർഥികൾക്ക് കൂടുതൽ വർഷം നഷ്ടപ്പെടാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഏകവർഷകോഴ്‌സുകൾ തിരിച്ചുവരുന്നതെന്ന് കേരള കേന്ദ്രസർവകലാശാല ഡീൻ ഡോ. അമൃത് ജി. കുമാർ പറഞ്ഞു.


Share our post
Continue Reading

Kerala

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി സ്റ്റേ തുടരും

Published

on

Share our post

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്‌നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസില്‍ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണ് മൃഗസ്‌നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പില്‍ മൂന്നു മീറ്റര്‍ അകലത്തില്‍ ആനകളെ നിര്‍ത്തണം എന്നുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.


Share our post
Continue Reading

Kerala

മകന് കരള്‍ പകുത്തുനല്‍കി അച്ഛന്‍; ചികിത്സയ്ക്കിടെ രണ്ടുപേരും മരിച്ചു

Published

on

Share our post

കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ. നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്.ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. പിന്നാലെയാണ് മകന്റെ മരണം.

ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്.കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!