ഇത് വിമാനകമ്പനികൾക്ക് പറ്റുന്ന ചെറിയ അബദ്ധം, കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ സ്വന്തമാക്കാം, വഴികൾ ഇതാണ്

Share our post

യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്ക് പിഴവ് സംഭവിക്കാറുണ്ടോ? യഥാര്‍ത്ഥത്തിലുള്ള നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ വില്‍പനയ്ക്ക് വച്ചാല്‍ അത് ലഭിക്കുന്നവര്‍ക്ക് കോളടിക്കുമെന്നതില്‍ സംശയമില്ല. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ എയര്‍ലൈനുകള്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. മാനുഷികമായ പിഴവ്, കറന്‍സിയുടെ മൂല്യം നിശ്ചയിക്കുന്നതിലെ പിശകുകള്‍, തെറ്റായി കണക്കാക്കിയ വിമാനക്കൂലി, കമ്പ്യൂട്ടര്‍ സിസ്റ്റ്ത്തിലെ പാളിച്ചകള്‍ എന്നിവയാണ് ഇതില്‍ ചിലത്. ഇതിന് പുറമേ അന്താരാഷ്ട്ര റൂട്ടുകളില്‍, ചില എയര്‍ലൈനുകള്‍ അവരുടെ വിമാനക്കൂലിയുടെ ഒരു ഘടകമായി ഇന്ധന സര്‍ചാര്‍ജുകള്‍ ഉള്‍പ്പെടുത്തും. സങ്കീര്‍ണ്ണമായ യാത്രാമാര്‍ഗങ്ങളില്‍, നിരക്ക് കണക്കുകൂട്ടലില്‍ ചിലപ്പോഴൊക്കെ അബദ്ധവശാല്‍ സര്‍ചാര്‍ജുകള്‍ ഒഴിവാക്കപ്പെടും. ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇന്ധന സര്‍ചാര്‍ജുകള്‍ നൂറുകണക്കിന് ഡോളറുകള്‍ ആയിരിക്കുമെന്നതിനാല്‍, ഇന്ധന സര്‍ചാര്‍ജ് ഈടാക്കാത്ത ടിക്കറ്റ് ലഭിച്ചാല്‍ പോക്കറ്റിലാവുക ആയിരക്കണക്കിന് രൂപയായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!