തപസ്യ സഞ്ജയന്‍ പുരസ്‌കാരം എം.ജി.എസ്.നാരായണന്

കോഴിക്കോട്: പതിനാലാമത് തപസ്യ സഞ്ജയന്‍ പുരസ്‌കാരം ചരിത്രപണ്ഡിതനയ ഡോ. എം.ജി.എസ്. നാരായണന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.സാഹിത്യകാരന്മാരായ ആഷാമേനോന്‍, പി.ആര്‍. നാഥന്‍, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ പി.ജി. ഹരിദാസ് എന്നിവരടങ്ങിയ പുരസ്‌കാരനിര്‍ണയ സമിതിയാണ് ജോതാവിനെ തിരഞ്ഞെടുത്തത്. ചരിത്രപഠനമേഖലയില്‍ ഡോ. എം.ജി.എസ്. നാരായണന്‍ നല്‍കിയ സംഭാവനകള്‍ ഏറെ മൂല്യവത്താണെന്ന് സമിതി അഭിപ്രായപ്പെട്ടു.
പുരസ്‌കാരം സെപ്റ്റംബര്‍ 27-ന് അഞ്ച് മണിക്ക് മലാപ്പറമ്പ് ഹൗസിംഗ് കോളനി ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എം.ജി.എസിന് സമ്മാനിക്കും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയാകും.സഞ്ജയന്‍ സാഹിത്യ സിംബോസിയവും ഇതോടനുബന്ധിച്ച് നടക്കും. കോഴിക്കോട് ആകാശവാണി മുന്‍ ഡയറക്ടറും പ്രശസ്ത സാഹിത്യവിമര്‍ശകനുമായ കെ.എം. നരേന്ദ്രന്‍, ‘എം.ജി.എസ്. നാരായണന്റെ ചരിത്രപഠനമേഖലയിലെ സംഭാവനകള്‍’ എന്ന വിഷയത്തിലും തപസ്യ സംസ്ഥാന വൈസ് പ്രസിഡണ്ടും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാള ഗവേഷണവിഭാഗം മേധാവിയുമായ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ ‘സഞ്ജയന്റെ സാഹിത്യ സംഭാവനകള്‍’ എന്ന വിഷയത്തിലും സംസാരിക്കും.