Kerala
44 തസ്തികയിൽ പി.എസ്.സി വിജ്ഞാപനം; ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ്മാൻ, സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ അവസരങ്ങൾ

ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ 44 തസ്തികയിൽ പി.എസ്.സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും.ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ട്. ഗസറ്റ് തീയതി: 30.09.2024. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 30 രാത്രി 12 വരെ. പൂർണ വിജ്ഞാപനങ്ങളും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങളും ഒക്ടോബർ 7നു ഇറങ്ങുന്ന തൊഴിൽവീഥിയിൽ.
പ്രധാന വിജ്ഞാപനങ്ങൾ
ജനറൽ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ അസിസ്റ്റന്റ്, സംസ്ഥാനത്തെ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (വകുപ്പുതല ജീവനക്കാരിൽനിന്നു മാത്രം), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), ഗവ. സെക്രട്ടേറിയറ്റിൽ (നിയമ വകുപ്പ്) അസിസ്റ്റന്റ് തമിഴ് ട്രാൻസ്‌ലേറ്റർ ഗ്രേഡ്–2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ, ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ്–2, ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) കെമിസ്റ്റ് (പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി), കേരള സിറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ്, ഹാൻഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2 (പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി).
∙ജനറൽ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (കാസർകോട്) ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (കന്നഡ മാധ്യമം), പാലക്കാട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (തമിഴ് മാധ്യമം), ഹോമിയോപ്പതി വകുപ്പിൽ (പത്തനംതിട്ട, ആലപ്പുഴ) നഴ്സ് ഗ്രേഡ്–2, പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസസിൽ ബ്ലാക് സ്മിത്തി ഇൻസ്ട്രക്ടർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ (വിവിധ ജില്ലകൾ) ക്ലാർക്ക് (വിമുക്തഭടന്മാർ).
∙സ്പെഷൽ റിക്രൂട്മെന്റ്–ജില്ലാതലം: ആരോഗ്യ വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2 (എസ്ടി), ആരോഗ്യ വകുപ്പിൽ (ആലപ്പുഴ, കാസർകോട്) ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2 (എസ്ടി).
∙എൻസിഎ–സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ നിയോനേറ്റോളജി (എസ്‌സി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എസ്ടി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (മുസ്‌ലിം), വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (ധീവര), മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ്–2 (ഒബിസി), പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ–റഗുലർ വിങ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എസ്‌സിസിസി), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട് ടൈം ജീവനക്കാരിൽനിന്നു നേരിട്ടുള്ള നിയമനം), വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (എൽസി/എഐ, ഒബിസി, മുസ്‌ലിം), കോഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ്) പ്യൂൺ–പാർട്ട് 2 സൊസൈറ്റി കാറ്റഗറി (എസ്‌സി), മലബാർ സിമന്റ്സിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (എൽസി/എഐ).
∙എൻസിഎ–ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്.സി, എൽ.സി/എ.ഐ, എസ്ഐയുസി നാടാർ), ഹോമിയോപ്പതി വകുപ്പിൽ (വിവിധ ജില്ലകൾ) ഫാർമസിസ്റ്റ് ഗ്രേഡ്–2 ഹോമിയോ (മുസ്‌ലിം, ഹിന്ദു നാടാർ, എസ്ടി, എസ്ഐയുസി നാടാർ), ഹോമിയോപ്പതി വകുപ്പിൽ (പാലക്കാട്) ഫാർമസിസ്റ്റ് ഗ്രേഡ്–2 (ഹോമിയോ), ഭാരതീയ ചികിത്സാ വകുപ്പിൽ (പാലക്കാട്) ഫാർമസിസ്റ്റ് ഗ്രേഡ്–2 ആയുർവേദം (എസ്‌സിസിസി), വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്‌സി), കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ), വയനാട് ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി), മലപ്പുറം ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്.സി), വിവിധ വകുപ്പുകളിൽ ആയ (എൽസി/എ.ഐ, ഒ.ബി.സി, എസ്ഐയുസി നാടാർ, ധീവര, മുസ്‌ലിം, എസ്.സി.സി.സി), മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളിൽ ആയ (ധീവര).
career
പ്ലസ്ടുക്കാര്‍ക്ക് അവസരം, ആര്‍മിയില്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ ആർമിയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്‌കീം-54) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 90 ഒഴിവുണ്ട്. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ് കമ്മിഷൻ നിയമനമാണ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജെഇഇ (മെയിൻ) സ്‌കോർ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെട്ട പ്ലസ്ടു ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും മൂന്നും ചേർത്ത് 60 ശതമാനം മാർക്കുവേണം. അപേക്ഷകർ 2025-ലെ ജെഇഇ (മെയിൻ) എഴുതിയവരാകണം. പ്രായം: 2006 ജൂലായ് രണ്ടിനുമുൻപോ 2009 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരാവാൻ പാടില്ല (രണ്ട് തീയതികളും ഉൾപ്പെടെ). സ്‌റ്റൈപെൻഡ്/ ശമ്പളം: ട്രെയിനിങ് കാലത്ത് 56,100 രൂപയാവും പ്രതിമാസ സ്‌റ്റൈപെൻഡ്. ട്രെയിനിങ് പൂർത്തിയാക്കിയശേഷം ആദ്യം നിയമിക്കപ്പെടുന്ന ലെഫ്റ്റനന്റ് റാങ്കിൽ 56,100-1,77,500 രൂപയാണ് ശമ്പളസ്‌കെയിൽ. മറ്റ് അലവൻസുകളും ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദർശിക്കുക. അവസാന തീയതി: ജൂൺ 12
Kerala
ജീവനക്കാര്‍ തുണയായി; യുവതി ആംബുലന്‍സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകി

പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.
പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.
പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കി.
Kerala
മതത്തെ ദുരുപയോഗം ചെയ്ത് നിക്ഷേപകരെ പറ്റിച്ചു; അല്‍ മുക്തദിര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

കൊല്ലം: മതവും ദൈവത്തിന്റെ പേരും ദുരുപയോഗം ചെയ്ത് അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വന്‍ നിക്ഷേപക തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ ആളുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര്‍ തട്ടിപ്പിനിരായായതായാണ് പരാതി.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്ന് നിക്ഷേപകര്‍ അറിയിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിര്‍ ഇന്‍ വെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.
മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതി കൊടുത്താല്‍ ഒരിക്കലും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെടുന്നുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി പോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയായിരുന്നുവെന്നും പിന്നീട് തട്ടിപ്പിനിരയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. ആദ്യം ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണെന്നും നിക്ഷേപകര്‍ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്