Connect with us

PERAVOOR

മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’

Published

on

Share our post

പേരാവൂർ:മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’. ഒന്നര ലക്ഷത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയും പ്രധാന കൈവഴിയായ കാഞ്ഞിരപ്പുഴയും നൂറിലധികം വരുന്ന ചെറു കൈത്തോടുകളും സംരക്ഷിക്കുകയാണ്‌ ലക്ഷ്യം.
വയനാട്ടിലെയും പശ്ചിമഘട്ട മലനിരകളിലെയും ജലധാരയായ ബാവലിയെ സംരക്ഷിക്കാൻ ഹരിതകേരളം മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ പേരാവൂർ ബ്ലോക്ക് പഞ്ചായത്താണ്‌ “ജലാഞ്ജലി’ പദ്ധതി നടപ്പാക്കുന്നത്‌. 2020 ൽ ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ബാവലിപ്പുഴയും കാഞ്ഞിരപ്പുഴയും കൈത്തോടുകളും ശുചീകരിച്ചിരുന്നു. ഒറ്റദിവസത്തിൽ 3500 പേർ പങ്കാളികളായി. 18 ലോഡ് മാലിന്യമാണ് അന്ന് ക്ലീൻകേരള കമ്പനിക്ക് കൈമാറിയത്‌. ഇതിനുശേഷമാണ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബാവലിപ്പുഴ സംരക്ഷണം ഏറ്റെടുത്തത്.
ജലാഞ്ജലി പദ്ധതിയുടെ തുടർ പ്രവർത്തനമായി മാലിന്യം പുഴയിലേക്ക് എത്താതിരിക്കാൻ തോടരികിലെ പാതയോരങ്ങളിൽ 35 ലക്ഷം രൂപ ചെലവിൽ ശുചിത്വ വേലികൾ സ്ഥാപിച്ചു. ബ്ലോക്ക് പരിധിയിലെ നൂറ് വാർഡുകളിലും പാതയും തോടും ചേരുന്നയിടങ്ങളിൽ സ്ഥാപിക്കാൻ കുപ്പി ബൂത്തുകൾ നിർമിക്കാൻ 7.5 ലക്ഷം രൂപ വകയിരുത്തി.

തൊഴിലുറപ്പ് മിഷന്റെ നീരുറവ് പദ്ധതിയുമായി സംയോജിപ്പിച്ച് പുഴ, ജലസംരക്ഷണത്തിന്‌ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്‌. കൈത്തോടുകൾക്ക് കയർ ഭൂവസ്ത്രം, കല്ല് കയ്യാലകൾ, ചെളി കോരിമാറ്റൽ, പാർശ്വഭിത്തി കെട്ടൽ, കുളങ്ങളുടെ പുനരുദ്ധാരണം, കിണർ നിർമാണം, റീചാർജിങ്‌ തുടങ്ങി 38.53 കോടി രൂപയുടെ പ്രവൃത്തി കഴിഞ്ഞ രണ്ടുവർഷം നടത്തി. പുഴയുടെ വൃഷ്ടിപ്രദേശത്ത് വേനൽക്കാലത്ത് പൊതു ആവശ്യങ്ങൾക്കും കൃഷിക്കുമായി താൽക്കാലിക കല്ല് തടയണകളും ജൈവ ബ്രഷ് വുഡ് തടയണകളും നിർമിച്ചു. 5400 തടയണയാണ് ഈ വർഷം നിർമിച്ചത്.
ഹരിതകേരളം മിഷൻ നേതൃത്വത്തിൽ കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യൂആർഡിഎം) ബ്ലോക്കിലെ ജലബജറ്റ് തയ്യാറാക്കിയിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ ജല സ്രോതസ്സുകളെ അടയാളപെടുത്തുന്ന”മാപ്പത്തോൺ ’ പദ്ധതിയിൽ മുഴുവൻ ജലസ്രോതസുകളും കഴിഞ്ഞ വർഷം ഡിജിറ്റലൈസ് ചെയ്‌തിരുന്നു.


Share our post

PERAVOOR

സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വാർഷികാഘോഷവും യാത്രയയപ്പും

Published

on

Share our post

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്73-ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷനായി. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന കെ.വി ലൗലി, ഷാജു പോൾ, സെലിൻ ജോസഫ് എന്നിവരെ ആദരിച്ചു.

പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ.ബാബു , സിബി തോമസ്, സോജൻ വർഗീസ്, രാജീവ്.കെ.നായർ എന്നിവർ സംസാരിച്ചു. കല, വിദ്യാഭ്യാസ, സാഹിത്യ, കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


Share our post
Continue Reading

PERAVOOR

വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ 25ന് പേരാവൂരിൽ

Published

on

Share our post

ആറളം : ഫാമില്‍ നിന്നും വിരമിച്ച പെന്‍ഷന്‍ തൊഴിലാളികളുടെ കൂട്ടായ്മ ശനിയാഴ്ച (25/1/25) രാവിലെ 11ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.


Share our post
Continue Reading

PERAVOOR

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Published

on

Share our post

പേരാവൂര്‍: പഞ്ചായത്ത് പ്രസിഡന്റിന്റെയടക്കം ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ അശ്ലീലമായി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വായന്നൂര്‍ കണ്ണമ്പള്ളിയിലെകുന്നുമ്മല്‍ അഭയ് (20) ആണ് വയനാട് പടിഞ്ഞാറെത്തറയില്‍ നിന്ന് അറസ്റ്റിലായത്. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.അഭയിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സമാനമായ സംഭവത്തില്‍ അഭയിനെതിരെ പേരാവൂര്‍ പോലീസ് മുന്‍പും കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസമാണ് കോളയാട് പഞ്ചായത്ത് പ്രസിഡന്റിനെയടക്കം 12 ഓളം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ അഭയ് പ്രചരിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!