ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബോയ്സ് ടൗൺ ചുരം റോഡ്-യാത്രക്കാർ മടുത്തു വലയുന്നു

Share our post

കേളകം : പാൽ ചുരം വാഹന ബാഹുല്യവും അസൗകര്യങ്ങളും കാരണം കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ഗതാഗത തടസ്സം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി പ്രതിദിനം ചുരത്തിൽ അഞ്ച് മണിക്കൂറോളം വാഹന കുരുക്ക് ഉണ്ടാകുന്നതായി നാട്ടുകാരും പൊലീസും പറയുന്നു.ഇന്നലെ രാവിലെ 9.30 മുതൽ രണ്ട് മണിക്കൂർ ചുരത്തിൽ വാഹന കുരുക്ക് രൂപപ്പെട്ടു. ഉച്ചയ്ക്കും വൈകുന്നേരവും സമാനമായ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് തിരിച്ചും ജോലിക്കു പോകുന്നവരും വിദ്യാർഥികളും രോഗികളും വിവിധ ആവശ്യങ്ങൾക്കായി പോകുന്നവരും ഈ വാഹന നിരയിൽ പെടുന്നു.

കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തലശ്ശേരി നെടുംപൊയിൽ – പേര്യ മാനന്തവാടി – ബാവലി അന്തർ സംസ്‌ഥാന റോഡിൽ ജൂലൈ 30 ന് രാത്രി ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വിള്ളൽ രൂപപ്പെടുകയും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം നിർത്തി വയ്ക്കേണ്ടതായി വരികയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് ആ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങൾ കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം റോഡ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.ബോയ്‌സ് ടൗൺ ചുരം റോഡിൽ മാത്രം മുപ്പതോളം കെ.എസ്ആർ.ടി.സി ബസ് സർവീസുകളാണ് ഉള്ളത്.നെടുംപൊയിൽ മാനന്തവാടി റോഡിലൂടെ ഉണ്ടായിരുന്ന എൺപതോളം സർവീസുകൾ കൂടി ബോയ്സ് ടൗൺ ചുരം റോഡിലൂടെ തിരിച്ചു വിട്ടത് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു.

കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, ടൂറിസ്റ്റ‌് ബസുകൾ, ചെറു വാഹനങ്ങൾ എന്നിവയെല്ലാം കൂടി ആകുമ്പോൾ വീതി കുറഞ്ഞ റോഡിൽ ഗതാഗത പ്രശ്‌നങ്ങൾ വർധിക്കുന്നു. ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ റോഡിന്റെ വീതി 3.8 മീറ്റർ മാത്രമുള്ള ഭാഗങ്ങളും ഉണ്ട്.വലിയ യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും ഈ ഭാഗങ്ങളിൽ കുരുങ്ങുന്നതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണം. കൂടാതെ എല്ലാ തരം വാഹനങ്ങളും കയറ്റത്തിൽ വച്ച് പലപ്പോഴും എൻജിൻ ഓഫായി പോകുന്നതും സാധാരണമാണ്. ഇതും കുരുക്കിന് കാരണമാണ്.മാത്രമല്ല മണ്ണിടിച്ചിലിനും പാറ വീഴുന്നതിനും സാധ്യതയുള്ള മേഖലയിൽ വാഹന കുരുക്ക് രൂപപ്പെടുന്നത് ആശങ്കയും വർധിപ്പിക്കുന്നു.മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്. കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്.കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി ചുരമൊഴികെ ഉള്ള ഭാഗം രണ്ട് വരി പാതയാക്കാനാണ് നീക്കം.ചുരത്തിൽ പരമാവധി വീതിയിൽ നിർമിക്കും എന്നല്ലാതെ വീതി എത്രയെന്ന് വ്യക്തമായി തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്‌ഥയും ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!