Connect with us

Kannur

രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണ റെയിൽവേക്ക്?; മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അനുവദിക്കണമെന്ന് ആവശ്യം

Published

on

Share our post

കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണറെയിൽവേക്കാണെന്ന സൂചന വന്നതോടെയാണ്‌ ഈ പാതയിൽ വേണമെന്ന ആവശ്യമുയരുന്നത്‌.പകൽ ഓടുന്ന വന്ദേഭാരതിൽ ഇരുന്ന്‌ യാത്രയ്ക്ക്‌ മാത്രമാണ്‌ സൗകര്യമുള്ളത്‌. കിടന്നുറങ്ങി യാത്രചെയ്യാനാകുന്ന സ്ലീപ്പർ ഈ പാതയിൽ വന്നാൽ ഒരു പകൽ പാഴാകുന്നത് ഒഴിവാക്കാനാകുമെന്നാണ് അഭിപ്രായം. രാജ്യത്ത് സർവീസ് നടത്തുന്ന 51 വന്ദേഭാരതുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ കേരളത്തിലേ തീവണ്ടിയാണ്. വന്ദേസ്ലീപ്പറിന്‌ അതിലുംകൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ മംഗളുരു-തിരുവനന്തപുരം റൂട്ടിൽ മൂന്നു രാത്രിവണ്ടികൾ മാത്രമാണ് ഓടുന്നത്. മാവേലി, മലബാർ, തിരുവനന്തപുരം എക്സ്‌പ്രസ് (16348) എന്നിവ. മൂന്നു വണ്ടികളിലും എന്നും റിസർവേഷൻ വെയിറ്റിങ്ങിലാണ്. ഉത്സവസീസണിൽ ഒരു മാസംമുമ്പ് ബർത്ത് നിറയും. മലബാർ എക്സ്‌പ്രസ് വൈകീട്ട് 6.15-ന് മംഗളൂരു വിട്ടാൽ രാത്രി തിരുവനന്തപുരത്തേക്ക് വണ്ടിയില്ല. ശേഷം വന്ദേസ്ലീപ്പർ ഓടിച്ചാൽ റൂട്ടിൽ മറ്റു ഗതാഗത തടസ്സങ്ങളുണ്ടാകില്ലെന്നാണ്‌ അഭിപ്രായം. ജനറൽ കോച്ചുമാത്രമുള്ള തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ തീവണ്ടി ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌.

16 കോച്ചിലായി 823 ബർത്ത്‌

ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എൽ.) രൂപകല്പനചെയ്ത വണ്ടിയിൽ 16 കോച്ചിലായി 823 ബർത്ത്‌ ഉണ്ട്. മുഴുവൻ ശീതീകരിച്ച കോച്ചുകളാണ്. ഇടത്തരക്കാർക്ക് താങ്ങാനാവുന്ന യാത്രാനിരക്കായിരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.


Share our post

Kannur

കണ്ണൂരില്‍ എംപോക്‌സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്‌സ്

Published

on

Share our post

കണ്ണൂര്‍: എംപോക്‌സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. യുവതിക്ക് ചിക്കന്‍പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനില്‍ പ്രവേശിച്ച യുവതിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നെത്തിയ യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവരെ കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസായിരുന്നു മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാംപിൾ പരിശോധനയ്ക്ക് അയക്കുകയും രോ​ഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Kannur

കാൻസർ ഫോളോ അപ് ക്ലിനിക് 28-ന്

Published

on

Share our post

കണ്ണൂർ:മലബാർ കാൻസർ കെയർ സൊസൈറ്റിയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററും ചേർന്ന് നടത്തുന്ന കാൻസർ ഫോളോ അപ് ക്ലിനിക് 28-ന് രാവിലെ 9 മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്‌ഷൻ സെന്ററിൽ നടത്തും.ആർ.സി.സിയിലെ ഡോ. എ.എൽ ലിജീഷ്, ഡോ. അശ്വിൻ കുമാർ എന്നിവർ നേതൃത്വം നൽകും.ആർ.സി. സിയിൽ ചികിത്സ പൂർത്തിയാക്കി പുന:പരിശോധന നിർദേശിച്ചവർക്കും പരിശോധന ആവശ്യമുള്ളവർക്കും ഫോളോ അപ് ക്ലിനിക്കിൽ പങ്കെടുക്കാം.കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ നിന്നുള്ള പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 25-ന് വൈകിട്ട് 4 മണിക്ക് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2705309, 0497-2703309.


Share our post
Continue Reading

Kannur

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഡ്രൈവർ ഒഴിവ്

Published

on

Share our post

പരിയാരം:കണ്ണൂർ ഗവണ്മെൻ്റ് ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എൽ.സി വിജയം, എച്ച്.ഡി.വി ലൈസൻസ്, അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.ആംബുലൻസ്, ബസ് എന്നിവ ഓടിക്കുന്നതിന് പ്രാവീണ്യം വേണം. പ്രായം 50 കവിയരുത്. അഭിമുഖം 23-ന് പകൽ 11-ന് ആസ്പത്രി സൂപ്രണ്ട് ഓഫീസിൽ.


Share our post
Continue Reading

KELAKAM1 hour ago

ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബോയ്സ് ടൗൺ ചുരം റോഡ്-യാത്രക്കാർ മടുത്തു വലയുന്നു

Kerala2 hours ago

ഭക്ഷ്യസുരക്ഷാ സൂചികയില്‍ വീണ്ടും കേരളത്തിന് നേട്ടം

Kerala2 hours ago

ശബരിമലയിലെ വാവരുടെ പ്രതിനിധി അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചു

Kannur2 hours ago

രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണ റെയിൽവേക്ക്?; മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അനുവദിക്കണമെന്ന് ആവശ്യം

Kannur2 hours ago

കണ്ണൂരില്‍ എംപോക്‌സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്‌സ്

Kerala2 hours ago

ഇത് വിമാനകമ്പനികൾക്ക് പറ്റുന്ന ചെറിയ അബദ്ധം, കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ സ്വന്തമാക്കാം, വഴികൾ ഇതാണ്

Kannur3 hours ago

കാൻസർ ഫോളോ അപ് ക്ലിനിക് 28-ന്

Kerala3 hours ago

44 തസ്തികയിൽ പി.എസ്‌.സി വിജ്ഞാപനം; ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ്മാൻ, സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ അവസരങ്ങൾ

Kerala19 hours ago

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 70 അപ്രന്റിസ് അവസരം

Kerala19 hours ago

എട്ടാം ക്ലാസുകാർക്ക് മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!