Connect with us

Kerala

റേഷൻ കടകൾക്ക് ഇന്ന് അവധി

Published

on

Kerala

പി.എസ്.സി അറിയിപ്പ്

Published

on

Share our post

കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ സെർവറിൽ 22-ന് ഞായർ രാവിലെ 9 മണി മുതൽ അപ്ഡേറ്റ് നടക്കുന്നതിനാൽ 22, 23 ദിവസങ്ങളിൽ വെബ്സൈറ്റ്, ഒടിആർ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും.24 മുതലുള്ള പരീക്ഷ, അഭിമുഖം എന്നിവയുടെ ഹാൾ ടിക്കറ്റുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്യാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക.


Share our post
Continue Reading

Kerala

വടകരയില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണാഭരണം കവര്‍ന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

Published

on

Share our post

ബസ് യാത്രക്കാരിയുടെ ഒന്നര പവൻ സ്വർണാഭരണം കവർന്ന കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍.തമിഴ്നാട് ട്രിച്ചി മാരിയമ്മൻ കോവില്‍ വെറുവ് കടതെരുവ് സമയപുരം സ്വദേശികളായ കറുപ്പായി (47), രാധ (41), മഹാലക്ഷ്മി (34) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ആഗസ്റ്റ് 16നാണ് ചെക്കോട്ടി ബസാറില്‍ നിന്ന് വടകരയിലേക്കുള്ള യാത്രാമധ്യേ കീഴല്‍ സ്വദേശിനി ജാനുവിന്റെ ഒന്നരപവൻ സ്വർണമാല സംഘം കവർന്നത്. പുതിയ ബസ് സ്റ്റാൻഡില്‍ ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടതറിയുന്നത്. സംഭവത്തില്‍ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസത്തിനു ശേഷം മറ്റൊരു പിടിച്ചുപറി കേസില്‍ സംഘം കണ്ണൂർ പൊലീസിന്റെ പിടിയിലായതോടെയാണ് വടകരയിലെ മോഷണ കേസില്‍ ഇവർ ഉള്‍പ്പെട്ട വിവരം പൊലീസിന് ലഭിച്ചത്.കണ്ണൂർ വനിത ജയിലില്‍ കഴിയുന്ന പ്രതികളെ ജയിലില്‍വെച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി വടകര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.


Share our post
Continue Reading

Kerala

മൊബൈല്‍ ടവറിന് സ്ഥലം ഉടമയുടെ അനുമതി വേണ്ട

Published

on

Share our post

സ്ഥലമുടമയുടെ അനുമതി ലഭിച്ചില്ലെങ്കിലും 2025 ജനുവരി ഒന്നുമുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാം. സേവന ദാതാക്കളില്‍ നിന്ന് ടവറുകള്‍ക്ക് ഈടാക്കിയിരുന്ന വസ്‌തു നികുതിയും ഒഴിവാക്കി.
രാജ്യത്ത് 5 ജി അടക്കം ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ‘മൊബൈല്‍ ടവർ’ നിർവചനം ടെലികോം മന്ത്രാലയം പരിഷ്‌കരിച്ചത്.ടവർ സ്ഥാപിക്കാൻ സ്ഥലം ഉടമയുമായി ധാരണ ഉണ്ടായില്ലെങ്കില്‍ പൊതുതാത്‌പര്യം ചൂണ്ടിക്കാട്ടി ടെലികോം കമ്ബനിക്ക് പോർട്ടല്‍ വഴി കളക്ടർക്കോ ഉദ്യോഗസ്ഥനോ അപേക്ഷിക്കാം.ടവറിന്റെ നിർവചനം പരിഷ്‌കരിച്ചതോടെയാണ് വസ്‌തു നികുതി ഒഴിവായത്. ടെലികോം കമ്ബനികളുടെ ദീർഘകാല ആവശ്യമാണിത്.പുതിയ നിർവചനത്തില്‍ മൊബൈല്‍ ടവർ താത്‌കാലികമായി സ്ഥാപിക്കുന്നതും വേർപെടുത്തി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാവുന്നതുമാണ്. സ്ഥാപിച്ച സ്ഥലവുമായി സ്ഥിരം ബന്ധമില്ലാത്തതിനാല്‍ വസ്തു നികുതി വേണ്ട.തദ്ദേശസ്ഥാപനങ്ങള്‍ അപേക്ഷ സ്വീകരിച്ച്‌ 67 ദിവസത്തിനുള്ളില്‍ പ്രാഥമിക അനുമതികള്‍ നല്‍കണം. ഇല്ലെങ്കില്‍ അനുമതി അനുവദിച്ചതായി കണക്കാക്കും. ചെറിയ സെല്ലുകള്‍ക്ക് നഗരങ്ങളില്‍ 300 രൂപയും ഗ്രാമങ്ങളില്‍ 250 രൂപയും പ്രതിവർഷം ഈടാക്കും. ടവറിന് 13 മീറ്റർ വരെ ഉയരം.


Share our post
Continue Reading

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!