സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; യുവതിയും കുഞ്ഞും മരിച്ചു

Share our post

ദമാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം അപകടത്തിൽപെട്ട് മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിെൻറ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്.സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ഹൈദർ ഉള്ളാളിെൻറ മകളാണ് മരിച്ച സഫ. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!