നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

കണ്ണൂർ: സെപ്റ്റംബർ 28 ശനിയാഴ്ച ഓളപ്പരപ്പിലെ ഒളിമ്പിക്സായ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി. 27ന് വൈകുന്നേരം കണ്ണൂർ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് 28ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിന് പങ്കെടുക്കാം. വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.