ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം

ഭിന്നശേഷിക്കാർക്ക് സ്‌കിൽ ട്രെയിനിംഗ്, തൊഴിൽ അവസരം സുഗമമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ pmdaksh.depwd.gov.in എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു.ഈ പോർട്ടലിൽ നൈപുണ്യ പരിശീലനം സുഗമമാക്കാൻ രണ്ട് മൊഡ്യൂളുകൾ വികസിപ്പിച്ചു.ദിവ്യാംഗൻ കൌശൽ വികാസ്: ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനത്തിനായി കേന്ദ്ര സർക്കാർ എസ്.ഐ.പി.ഡി.എ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കി വരുന്ന എൻ.എ.പി – എസ്ഡിപി യുടെ പൂർണമായ നിർവഹണം സാധ്യമാകുന്നു.
യു.ഡി.ഐ.ഡി അടിസ്ഥാനമാക്കി തടസ്സമില്ലാത്ത രജിസ്‌ട്രേഷൻ 250ൽ അധികം നൈപുണ്യ കോഴ്‌സുകൾ സംസ്ഥാനത്തും ജില്ലയിലും പ്രവർത്തിക്കുന്ന പാർട്ണേഴ്‌സിനെ കണ്ടെത്താൻ, സ്റ്റഡി മെറ്റീരിയലുകൾ, പരിശീലകരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ പോർട്ടൽ സഹായിക്കും.ദിവ്യാംഗജൻ റോസ്ഗർ സേതു: വിവിധ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ദിവ്യാംഗജൻ റോസ്ഗർ സേതു പ്രവർത്തിക്കും.ഭിന്നശേഷിക്കാഋക്കും അവർക്ക് തൊഴിൽ ലഭ്യമാക്കുന്ന തൊഴിൽ ദാതാക്കൾക്കും സംയോജിത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുക എന്നതാണ് ഈ പോർട്ടലിന്റെ ലക്ഷ്യം.
pmdaksh.depwd.gov.in എന്ന ലിങ്കിൽ ലഭ്യമാകും. പദ്ധതിയുടെ സവിശേഷതകളെ കുറിച്ചുള്ള വീഡിയോ youtu.be/RrGxqpTLr2Y എന്ന ലിങ്കിൽ ലഭ്യമാണ്.