ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 70 അപ്രന്റിസ് അവസരം

Share our post

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഉത്തര്‍പ്രദേശിലെ നറോറ പവര്‍ സ്റ്റേഷനിലാണ് പരിശീലനം. ബിരുദധാരികള്‍ക്കും ഡിപ്ലോമ/ ഐ.ടി.ഐക്കാര്‍ക്കും അപേക്ഷിക്കാം. 70 ഒഴിവുണ്ട്.ട്രേഡ് അപ്രന്റിസ്: ഒഴിവ്-50 (ഫിറ്റര്‍-25, ഇലക്ട്രീഷ്യന്‍-16, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്-9). സ്‌റ്റൈപ്പന്‍ഡ്: 7700-8050 രൂപ. യോഗ്യത: ഐ.ടി.ഐ. പ്രായം: 18-24 വയസ്സ്.ഡിപ്ലോമ അപ്രന്റിസ്: ഒഴിവ്-10 (മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍-3, ഇലക്ട്രോണിക്‌സ്-2. സ്‌റ്റൈപ്പന്‍ഡ്: 8000 രൂപ. യോഗ്യത: എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ. പ്രായം: 18-25 വയസ്സ്.ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ്-10 (മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍-3, സിവില്‍-2). സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ. യോഗ്യത: എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം. പ്രായം: 18-26 വയസ്സ്.
ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. നിലവില്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.തിരഞ്ഞെടുപ്പ്: ബന്ധപ്പെട്ട ട്രേഡ്/വിഷയത്തില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്താവും തിരഞ്ഞെടുപ്പ്.അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ www.nats.education.gov.in പോര്‍ട്ടലിലും ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ www.apprenticeshipindia.gov.in പോര്‍ട്ടലിലും രജിസ്റ്റര്‍ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. അവസാന.തീയതി: ഒക്ടോബര്‍ മൂന്ന്. വിശദവിവരങ്ങള്‍ക്ക് www.npcilcareers.co.in എന്ന വെ ബ്സൈറ്റ് സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!