Connect with us

Kerala

പത്ത് ഇനങ്ങൾ ഒഴിവാക്കി,11 ഇനങ്ങൾ കൂട്ടിച്ചേർത്തു;ശാസ്‌ത്രോത്സവം; പ്രവൃത്തിപരിചയമേള മാന്വല്‍ ഭേദഗതിയായി

Published

on

Share our post

കരിവെള്ളൂർ (കണ്ണൂർ): സ്കൂൾതല മത്സരം പൂർത്തിയായി ഉപജില്ലാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ്‌ നടക്കുന്നതിനിടെ ഭേദഗതിവരുത്തി പ്രവൃത്തിപരിചയമേള മാന്വൽ എത്തി. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 10 ഇനങ്ങൾ ഒഴിവാക്കിയും 11 ഇനങ്ങൾ കൂട്ടിച്ചേർത്തുമാണ് മാന്വൽ ഭേദഗതി ചെയ്തത്.ഒഴിവാക്കിയ ഇനങ്ങളിൽ പലതും ഉത്പാദന പ്രക്രിയയ്ക്ക് ഊന്നൽ നൽകിയുള്ള പരമ്പരാഗത തൊഴിൽ മേഖലയിൽ ഉൾപ്പെടുന്നതാണെന്നും സ്കൂൾതല മത്സരങ്ങൾ കഴിഞ്ഞ് ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിയോട് ഇനം ഒഴിവാക്കിയെന്ന് പറയുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നുമുള്ള പരാതിയുമായി പ്രവൃത്തി പരിചയ മേഖലയിലെ അധ്യാപകർ രംഗത്തെത്തി.

മാന്വൽ ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞവർഷം പറഞ്ഞിരുന്നു. ഈ അധ്യയനവർഷം ആരംഭിക്കുമ്പോൾ ഭേദഗതി ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതോടെ സ്കൂൾതല മത്സരങ്ങൾ ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളിൽ പൂർത്തിയായി.വലിയ തുക ചെലവഴിച്ച് അസംസ്കൃത സാധനങ്ങൾ വാങ്ങി ഉപജില്ലാ മത്സരങ്ങളിൽ തയ്യാറെടുത്ത വിദ്യാർഥികളോടാണ് അവസാന മണിക്കൂറിൽ മത്സര ഇനം ഒഴിവാക്കിയതായി അറിയിക്കുന്നത്. സാധാരണമായി മാന്വലിൽ ഭേദഗതി വരുത്തുമ്പോൾ അതിന്റെ കരട് പ്രസിദ്ധീകരിക്കുകയും അധ്യാപക സംഘടനാ നേതാക്കളുടെയും പ്രവൃത്തിപരിചയ മേഖലയിലെ അധ്യാപകരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത്തരമൊരു ആലോചന നടന്നില്ലെന്ന് അധ്യാപകർ പറയുന്നു. പ്രവൃത്തിപരിചയ മേഖലയുമായി ബന്ധമില്ലാത്തവരാണ് മാന്വൽ ഭേദഗതി തയ്യാറാക്കിയതെന്നും ഇവർ ആരോപിക്കുന്നു.

ഗ്രേസ് മാർക്ക് നഷ്ടപ്പെടും

എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ നേടിയ വിദ്യാർഥികൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ നേടിയാൽ ഗ്രേസ് മാർക്കിന് അർഹതയുണ്ട്. എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുമ്പോൾ ഇപ്പോൾ ഒഴിവാക്കിയ ഇനങ്ങളിൽ മത്സരിച്ച് ഗ്രേസ് മാർക്കിനായി കാത്തിരിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. ഇനങ്ങള്‍ ഒഴിവായതോടെ ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കില്ല.


Share our post

Kerala

എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്‌ച തുടങ്ങും

Published

on

Share our post

തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്‌.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.


Share our post
Continue Reading

Kerala

മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കും! ഇന്ന് തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ യെല്ലോ

Published

on

Share our post

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Share our post
Continue Reading

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!