തലശ്ശേരിയിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ

തലശ്ശേരി: നഗരത്തില്‍ ഓട്ടോറിക്ഷയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന മൂന്നു യുവാക്കള്‍ അറസ്റ്റിൽ. മാവിലായി മൂന്നുപെരിയ നെടുകോമത്ത് ഹൗസിൽ കെ. മിഥുന് മനോജ് (27), ധര്‍മടം പാലയാട് കുരുക്ഷേത്രക്ക് സമീപം കോട്ടക്കണ്ടി ഹൗസിൽ കെ.കെ. മുഹമ്മദ് ഷിനാസ് (22), തലശ്ശേരി മാടപ്പീടികയിലെ രയരോത്ത് ഹൗസിൽ പി.കെ. വിഷ്ണു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു.ലഹരിവസ്തുക്കൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് തലശ്ശേരി തലായിയിൽ നിന്നും പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.