ജില്ലാ എംപ്ലോയ്മെന്റ്,എംപ്ലോയബിലിറ്റി സെന്ററും നിയുക്തി തൊഴിൽമേള സംഘടിപ്പിക്കുന്നു

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ ‘നിയുക്തി’ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം മറ്റ് സേവനമേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആവശ്യമുള്ള ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.