കവിയൂർ പൊന്നമ്മ അന്തരിച്ചു

Share our post

കൊച്ചി: മലയാളത്തിന്റെ  പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945 സെപ്‌തംബർ പത്തിനാണ്‌ ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്‌. 1962 ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം ആണ്‌ ആദ്യ ചിത്രം. ഒടുവിൽ വേഷമിട്ടത്‌ 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും  എന്ന ചിത്രത്തിൽ. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.
ആദ്യകാല നിർമാതാവ്‌ അന്തരിച്ച മണിസ്വാമിയാണ്‌ ഭർത്താവ്‌. ഏകമകൾ ബിന്ദു അമേരിക്കയിൽ സ്ഥിരതാമസം. മരുമകൻ: വെങ്കിട്ടരാമൻ(മിഷിഗൺ സർവകലാശാല).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!