Connect with us

Kerala

കർണാടക ഉൻസൂരിലെ ബസ് അപകടം: കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

Published

on

Share our post

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രാമനാട്ടുകര സ്വദേശി ഫ്രാങ്ക്‌ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്‌ളിന്‍(22) ആണ് മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമലിന്റെ സഹോദരന്‍ വിനയ്ക്കും പരിക്കുണ്ട്. ഇരുവരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.ഇന്ന് പുലര്‍ട്ടെ ഒരു മണിയോടെ ബെംഗളൂരു- മൈസൂരു പാതയില്‍ ഉൻസൂരിൽ ആണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എ.സി സ്ലീപ്പര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് തവണ കുത്തനെ മറിഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.


Share our post

Kerala

കിലോയ്ക്ക് 600 രൂപയ്ക്കുമേൽ വില; കാന്താരിക്ക് എരിവുപോലെ വിലയും

Published

on

Share our post

കാന്താരിമുളകിന്റെ എരിവുപോലെതന്നെ അതിന്റെ വിലയും. കാന്താരിമുളകിന്റെ ഉപയോഗം വർധിക്കുകയും ലഭ്യതകുറയുകയും ചെയ്തതോടെ വില കിലോവിന് 600 രൂപയ്ക്കുമേൽ കടന്നു. ഉണങ്ങിയ കാന്താരിമുളകിന് പറയുന്ന വിലയാണ്. കാന്താരി വലിയ അളവിൽ മാർക്കറ്റിലേക്ക് എത്താത്തതിനാൽ നിയതമായ വിലയുമില്ല. രണ്ടുമാസംമുൻപ്‌ പച്ചക്കാന്താരിക്ക്‌ ആയിരത്തിനുമുകളിൽ വിലയുയർന്നിരുന്നു.കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഡിമാൻഡ് കൂടിയത്. വിദേശമലയാളികളാണ് അവധിക്കുവന്നുപോകുമ്പോൾ സ്വന്തമാവശ്യത്തിനും സുഹൃത്തുക്കൾക്കും നൽകാൻ വലിയ അളവിൽ ഉണക്കി കൊണ്ടുപോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണിപ്പോൾ. രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കിവെച്ചാൽ ദീർഘകാലം കേടുകൂടാതെയിരിക്കുമെന്നതിനാലും കാന്താരിക്ക് പ്രിയം കൂടി. മുളക് അച്ചാറിനും ആവശ്യക്കാരേറേ.പച്ചനിറമുള്ള കാന്താരിക്കാണ് വെള്ളക്കാന്താരിയെക്കാൾ വില കൂടുതൽ. വെള്ളക്കാന്താരിക്ക് വലുപ്പംപോലെതന്നെ തൂക്കക്കൂടുതലുമുണ്ട്. മഴക്കാലത്ത് ഉത്‌പാദനം തീരെ കുറവായതിനാൽ വിലയും കുതിച്ചുകയറും. ആവശ്യമുയർന്നപ്പോൾ വില കൂടിവരുന്നതിനാൽ വരുമാനമാർഗമെന്നനിലയിൽ പ്രത്യേകിച്ച്, വീട്ടമ്മമാർ കൂടുതലായി കാന്താരിക്കൃഷിയിലേക്ക് തിരിയുന്നുണ്ട്. കാന്താരിമുളകിന് കാര്യമായ കീടബാധയില്ല. പ്രത്യേകപരിചരണവും വേണ്ട. ഇതെല്ലാം കാന്താരിക്കൃഷിക്ക് അനുകൂലഘടകങ്ങളാണ്.


Share our post
Continue Reading

Kerala

ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും

Published

on

Share our post

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ് ഐഫോൺ 16 വിൽപന ആരംഭിച്ചത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ‌ നിന്ന് ഉൾപ്പെടെയുള്ളവരാണ് മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ എത്തിയത്. ഡൽ​ഹിയിൽ പുലർച്ചെ മുതൽ തന്നെ ഐഫോൺ 16 സ്വന്തമാക്കാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രീ ഓർഡറിൽ ഇടിവ് നേരിട്ടിരുന്നെങ്കിലും വിപണിയിലേക്കെത്തുമ്പോൾ ആവശ്യക്കാർ കൂടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

1,19.900 രൂപയാണ് ഐ ഫോൺ 16 പ്രൊയുടെ വില. പ്രൊ മാക്സിൻറെ വില 1,44,900 രൂപയിലുമാണ് ആരംഭിക്കുക. ഐ ഫോൺ 16 ന് 79,900ത്തിലും ഐ ഫോൺ 16 പ്ലസിന് 89,900ത്തിലുമാണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി,512 ജിബി 1 ടിബി എന്നിങ്ങനെയുള്ള സ്റ്റോറേജോട് കൂടിയാണ് ഐ ഫോൺ 16 പ്രൊ, പ്രൊ മാക്സ് എന്നിവ വിപണിയിലെത്തിയിരിക്കുന്നത്. 128 ജിബി, 256 ജിബി,512 ജിബി സ്റ്റോറേജുകളിൽ മറ്റ് രണ്ട് മോഡലുകളും ലഭിക്കും.ആപ്പിൾ സ്വന്തമായി നിർമ്മിച്ചിരിക്കുന്ന പ്രോസസറാണ് ഐഫോൺ 16പ്രോ നിയന്ത്രിക്കുക. എ18പ്രോ പ്രൊസസറാണ് ഫോണിൽ സജ്ജികരിച്ചിരിക്കുന്നത്. ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും വലുപ്പമുള്ള ഫോണാണ് ആപ്പിൾ 16 പ്രോ. 6.9 ഇഞ്ചാണ് സ്‌ക്രീൻ വരുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന് എക്കാലത്തെയും മികച്ച ഐഫോൺ ബാറ്ററി ലൈഫ് ഉണ്ടെന്നും ആപ്പിൾ അവകാശപ്പെടുന്നു. ഐഫോൺ 16 ലൈനപ്പിൽ പുതിയ ക്യാമറ കൺട്രോൾ ബട്ടണും നൽകിയിട്ടുണ്ട്. ഈ വർഷാവസാനം ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൻ്റെ ഭാഗമായി, ബട്ടണിന് രണ്ട്-സ്റ്റേജ് ഷട്ടർ ലഭിക്കുമെന്ന് ആപ്പിൾ പറയുന്നു.


Share our post
Continue Reading

Kerala

ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Published

on

Share our post

തിരുവനന്തപുരം: ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദുവാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ തന്നെ ഒന്നാം സ്ഥാനത്തുള്ള ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതില്‍ എല്ലാ സന്തോഷവും മന്ത്രി അറിയിച്ചു.ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓഫീസ് ഓട്ടോമേഷന്‍, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി നിരവധി പുതുതലമുറ കോഴ്‌സുകളിലൂടെ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വൈവിധ്യം നല്‍കുന്ന സ്ഥാപനം കൂടിയാണ് ആത്മസൂത്ര.

പരമാവധി വിജ്ഞാന അധിഷ്ഠിത കോഴ്‌സുകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുവാനുള്ള പരിശ്രമമാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നടന്നുവരുന്നത്. കാലാനുസൃതമായ കോഴ്‌സുകള്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് സാമൂഹിക പുരോഗതിക്കനിവാര്യമാണ്. ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് നിറഞ്ഞ ഹൃദയത്തോടെ ആശംസകള്‍ നേരുന്നു എന്ന് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി സംസാരിച്ചു.ആത്മസൂത്ര ഡയറക്ടര്‍മാരായ രാജീവ് ശങ്കര്‍, സിന്ധു നന്ദകുമാര്‍, വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്ത ഐവാന്‍ ജോസഫ്, ഗ്രാഫിക് ഡിസൈനിങ് ഹെഡ് സ്വാതി കൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


Share our post
Continue Reading

Kerala51 mins ago

കിലോയ്ക്ക് 600 രൂപയ്ക്കുമേൽ വില; കാന്താരിക്ക് എരിവുപോലെ വിലയും

Kerala2 hours ago

ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും

Kerala2 hours ago

കർണാടക ഉൻസൂരിലെ ബസ് അപകടം: കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

Kannur2 hours ago

വ്യാജഷെയർ ട്രേഡിംഗ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

Kerala4 hours ago

ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Kannur4 hours ago

കണ്ണൂർ നഗരം സൗന്ദര്യവൽക്കരിക്കാൻ വൻ പദ്ധതി വരുന്നു; ഡി.പി.ആറിന് അംഗീകാരമായതായി മേയർ

Kerala4 hours ago

മൂന്നാർ എക്കോ പോയിന്റിൽ ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികളെ ഹൈഡൽ ടൂറിസം ജീവനക്കാർ മർദിച്ചു

THALASSERRY6 hours ago

ത​ല​ശ്ശേ​രിയിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ

Kerala6 hours ago

എംപോക്‌സ്: വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന

Kerala6 hours ago

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി; പുതിയ രീതി നടപ്പാക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!