ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ എത്തിയെന്നറിയാം, ഭക്ഷണം ഓർഡർ ചെയ്യാം; എല്ലാം ഇനി ഒരു ആപ്പിൽ
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐ.ആർ.സി.ടി.സി ആപ്പ്, ട്രെയിൻ എവിടെയെത്തിയെന്ന് അറിയാനും പി.എൻ.ആർ സ്റ്റാറ്റസ് നോക്കാനും മറ്റൊരു ആപ്പ്. അങ്ങനെ ഓരോ ഓരോ ആപ്പെടുത്ത് ഇനി ആപ്പിലാവണ്ട. റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സൂപ്പർ ആപ്പ് നിർമ്മിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ആപ്പ് പണിപുരയിലാണെന്ന കാര്യം അറിയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യല്‍, പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനിയൊരു കുടക്കീഴില്‍ വരും. ഐ.ആര്‍.സി.ടി.സി തയ്യാറാക്കിവരുന്ന പുതിയ ആപ്പില്‍ യാത്രക്കാര്‍ക്കുള്ളതും ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടതുമായി രണ്ട് ഭാഗങ്ങളുണ്ടെന്നാണ് വിവരം.