വിവിധ അധ്യാപക ഒഴിവുകൾ

Share our post

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഫോൺ: 0490 2471747.

പയ്യന്നൂർ ജി.എച്ച്.എസ്.എസ് വെള്ളൂരിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, നാച്വറൽ സയൻസ്, ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും യു പി എസ് ടി തസ്തികയിലും അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഹൈസ്കൂൾ വിഭാഗം 20-ന് രാവിലെ യഥാക്രമം 10.00, 10.30, 11.00, 11.30, 12.00, 12.30 എന്നീ സമയങ്ങളിലും യു പി എസ് ടി 2.30-നും നടക്കും.

ആലക്കോട് രയരോം ഗവ. ഹൈസ്കൂളിൽ എൽ പി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10 മണിക്ക് നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!