റബര്‍ ബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : 2023, 2024 വർഷങ്ങളില്‍ റബർ പുതുകൃഷിയോ ആവർത്തന കൃഷിയോ നടത്തിയിട്ടുള്ള കർഷകർക്ക് ധനസഹായത്തിനായി റബർ ബോർഡ് അപേക്ഷ ക്ഷണിച്ചു.കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് വെബ് പോർട്ടലില്‍ 2024, സെപ്തംബർ 23 മുതല്‍ 2024 നവംബർ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം കൃഷിചെയ്ത സ്ഥലത്തിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ആധാർ കോപ്പി, ആധാർ ലിങ്കു ചെയ്ത ബാങ്ക് അക്കൗണ്ട് കോപ്പി, തൈകള്‍ വാങ്ങിയ ബില്ല്, കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വയം തയാറാക്കിയ പ്ലാൻ എന്നിവ അപ്‌ലോഡ് ചെയ്യണം. പത്തു ഏക്കർ വരെ റബർ കൃഷിയുള്ളവർക്ക് അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. E-mail Id:rotba@rubberboard.org.in