കെ.സി.സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു

Share our post

കൊട്ടിയൂർ : കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ നാലു വർഷമായി ചെയർമാനാണ് കെ.സി.സുബ്രഹ്മണ്യൻ നായർ. ഒൻപതംഗ ട്രസ്റ്റി ബോർഡ് ആണ് ചെയർമാനെ തിരഞ്ഞെടുക്കുന്നത്. നാല് പാരമ്പര്യ ട്രസ്റ്റിമാരും അഞ്ച് പാരമ്പര്യേത ട്രസ്റ്റിമാരും അടങ്ങുന്നതാണ് കൊട്ടിയൂർ ട്രസ്റ്റി ബോർഡ്. ഇതിൽ ഒൻപത് അംഗങ്ങൾക്കും തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെങ്കിലും പാരമ്പര്യ ട്രസ്റ്റിക്ക് മാത്രമേ ചെയർമാൻ പദവിയിലേക്ക് മത്സരിക്കാൻ കഴിയുകയുള്ളു. മണത്തണയിലെ നായർ തറവാടുകളായ ആക്കൽ, തിട്ടയിൽ, കരിമ്പനയ്ക്കൽ ചാത്തോത്ത്, കുളങ്ങരയത്ത് എന്നീ നാല് കുടുംബങ്ങളിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻമാരാണ് പാരമ്പര്യ ട്രസ്റ്റിമാരായി കൊട്ടിയൂരിലെത്തുക.അതേസമയം,ചെയർമാൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് പെരുമാൾ സേവാസംഘം കത്ത് കൊടുത്തതായും സൂചനയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!