Connect with us

Kannur

സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.പൈതല്‍മല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യവികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയില്‍ നടത്തുക. ഇതിന്റെ ഭാഗമായി സജീവ് ജോസഫ് എം.എല്‍.എ.യുടെയും അസി. കളക്ടറുടെയും നേതൃത്വത്തില്‍ കഴിഞ്ഞമാസം ഉന്നതതലസംഘം വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദർശിക്കുകയും പാലക്കയം തട്ടില്‍ അവലോകനയോഗം ചേരുകയും ചെയ്തിരുന്നു.

അടിസ്ഥാനസൗകര്യങ്ങളും യാത്രാസൗകര്യവും മെച്ചപ്പെടുത്തി കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി മലയോര ടൂറിസം മേഖല വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 4,500 അടി ഉയരത്തില്‍ 4,124 ഏക്കറില്‍ പരന്നുകിടക്കുന്ന പൈതല്‍മലയും 3,500-ലധികം അടി ഉയരത്തില്‍ എട്ടേക്കറില്‍ പാലക്കയംതട്ടുമാണ് മലയോരത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ഇവിടെ വനംവകുപ്പുമായി ചേർന്നാണ് വികസനപ്രവർത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നത്. 4.5 കോടിയുടെ പദ്ധതി പാലക്കയംതട്ടില്‍ 3.5 കോടി രൂപയുടെയും പൈതല്‍മല, കാപ്പിമല മേഖലയില്‍ ഒരുകോടി രൂപയുടെയും മാസ്റ്റർപ്ലാനാണ് യഥാക്രമം ടൂറിസം വകുപ്പും വനംവകുപ്പും തയ്യാറാക്കിവരുന്നതെന്ന് സജീവ് ജോസഫ് എം.എല്‍.എ. അറിയിച്ചു. ഇതിനുപുറമെ എം.പി. ഫണ്ടും എം.എല്‍.എ. ഫണ്ടും ഉപയോഗപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ പ്രധാന സൗകര്യങ്ങളൊരുക്കുന്നുണ്ട്. പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിന്റെ ടെൻഡർ നടപടികള്‍ തുടങ്ങി.

കാഞ്ഞിരക്കൊല്ലിയിലും പൈതല്‍മലയിലും കാപ്പിമലയിലും വനംവകുപ്പിന്റെ പദ്ധതികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പൈതല്‍മലയിലെ റിസോർട്ടുള്‍പ്പെടെ മലയോരത്ത് പൂട്ടിക്കിടക്കുന്ന ഡി.ടി.പി.സി. സ്ഥാപനങ്ങള്‍ നവീകരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. മലയോരത്തിന്റെ കവാടം മലപ്പട്ടത്തെ മലബാർ റിവർക്രൂസ് പദ്ധതി പൂർത്തിയായാല്‍ ബോട്ടുകളിലെത്തുന്നവർക്കും മലയോരകാഴ്ചകള്‍ ആസ്വദിക്കാനാകും. മലയോരമേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടം മുനമ്ബിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവില്‍നിന്ന് തുടങ്ങുന്ന ബോട്ടുയാത്ര മുനമ്ബ് കടവില്‍ അവസാനിക്കുന്ന രീതിയിലാണ് റിവർക്രൂസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പൈതല്‍മല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ കാഴ്ചകള്‍ ആസ്വദിച്ച്‌ വൈകീട്ട് ബോട്ടില്‍ത്തന്നെ തിരിച്ചുപോകാനാകും. മാമാനിക്കുന്ന് ക്ഷേത്രം, ചെമ്ബേരി ലൂർദ് മാത ബസിലിക്ക, നിലാമുറ്റം, പഴയങ്ങാടി മാലിക് ദിനാർ പള്ളി, കുന്നത്തൂർപാടി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള തീർഥാടന ടൂറിസം സാധ്യതകളും പരിശോധിക്കുന്നുണ്ട്.


Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Kannur

ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ

Published

on

Share our post

കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്‌ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.


Share our post
Continue Reading

Kannur

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം

Published

on

Share our post

പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ താഴെ ചമ്പാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം. എൽ.ഡി.എഫിലെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആണ് പരാജയപ്പെടുത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!