MATTANNOOR
ഇവർക്ക് ഇനി നഗരസഭയുടെ സ്നേഹത്തണൽ; നാണുവിനും ദേവിക്കും വീട് നിർമിച്ച് നൽകാൻ മട്ടന്നൂർ നഗരസഭ

മട്ടന്നൂർ: നഗരസഭയുടെ സ്നേഹത്തണലിലേക്ക് നാണുവും ദേവിയും. ഇരുവരുടെയും കുടുംബങ്ങൾക്ക് ഇത് ആശ്വാസ നിമിഷം. 6 മാസത്തിനകം വീട് പണി പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ഭരണസമിതിയുടെ രണ്ടാം വാർഷികത്തിലാണു ഇരുവർക്കും ഈ ഓണസമ്മാനം നൽകുന്നതെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് പറഞ്ഞു. മട്ടന്നൂർ മത്സ്യമാർക്കറ്റിലായിരുന്നു വളയങ്ങാടൻ ദേവിക്കു(77) ജോലി. ഉള്ളതെല്ലാം സ്വരുക്കൂട്ടിയൊരുക്കിയ വീട് പക്ഷാഘാതം വന്ന മകളുടെ ചികിത്സയ്ക്കായി വിൽക്കേണ്ടി വന്നു. 11 വർഷം ചികിത്സ നടത്തിയിട്ടും മകളെ രക്ഷിക്കാനായില്ല.ഭിന്നശേഷിക്കാരനായ പേരക്കുട്ടിയെ സംരക്ഷിക്കാനും ജീവിതച്ചെലവിനും വേണ്ടിയാണ് ദേവി മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടാൻ തുടങ്ങിയത്. മുട്ടുവേദനയും ശാരീരിക അസ്വസ്ഥതകളും ദേവിയെ വലച്ചെങ്കിലും ദേവിക്ക് ആശ്രയിക്കാൻ മറ്റാരുമില്ലായിരുന്നു. രണ്ടാമത്തെ മകൾക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ട്. അവരും അവരുടെ മകളും ചാവശ്ശേരിയിലെ വാടകവീട്ടിലാണു താമസം. ദേവിയുടെയും കുടുംബത്തിന്റെയും ദുരിതം മനസ്സിലാക്കിയ നഗരസഭ ദേവിയെയും കുടുംബത്തെയും അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്നാണ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
മാനന്തേരിക്കാരനായ നാണുവിന്റെ ഉപജീവന മാർഗം പലഹാരങ്ങളുണ്ടാക്കലും അതിന്റെ വിൽപനയുമായിരുന്നു. 30 വർഷം മുൻപാണ് മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിൽ എത്തുന്നത്. പലഹാരം ഉണ്ടാക്കുന്ന കടയോട് ചേർന്നുള്ള മുറിയിലായിരുന്നു ഒറ്റയ്ക്കുള്ള താമസം. കോവിഡ് വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടു. വരുമാനമില്ലാതായ അക്കാലത്ത് നാട്ടുകാരാണു നാണുവിനെ സംരക്ഷിച്ചത്. കോവിഡ് കഴിഞ്ഞും മുറിയുടെ വാടക നൽകാൻ കഴിയാതെ വന്നതോടെ നാണുവിനെ കടയുടമ ഒഴിപ്പിച്ചു. കരേറ്റ പൊയിൽ റോഡിനോട് ചേർന്നുള്ള പരേതനായ വി.കെ.കുഞ്ഞമ്പുവിന്റെ ഉടമസ്ഥതയിലുള്ള ഒറ്റമുറി കെട്ടിടത്തിലായിരുന്നു ഇക്കഴിഞ്ഞ നാലു വർഷവും നാണു(82) കഴിഞ്ഞിരുന്നത്. റോഡ് വികസനം വരുമ്പോൾ ഇപ്പോൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും നാണു ഒഴിയേണ്ടി വരുമെന്നു മനസ്സിലാക്കിയ നഗരസഭാ അധികൃതരാണ് പുനരധിവാസത്തിനു വേണ്ട സഹായങ്ങൾ ചെയ്തത്.
MATTANNOOR
ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
MATTANNOOR
അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്