കേളകത്ത് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കേളകം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാളെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവനനാണ് (46) അറസ്റ്റിലായത്. തിരുവോണ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. ഒളിവില്‍ പോയ ഇയാളെ കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുമാണ് കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.വി. ശ്രീജേഷ് പിടികുടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശോഭ്, ലിതോഷ്, സിവില്‍ പോലീസ് ഓഫീസര്‍ രാകേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.