കെ.സുധാകരന്‍ എം.പിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡി.ജി.പിക്ക് പരാതി

Share our post

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ അജ്ഞാതര്‍ പാസ്‌വേഡ് ഉള്‍പ്പെടെ മാറ്റിയതിനാല്‍ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സുധാകരന്റെ @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ കെ സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റി. എന്നാല്‍ @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജില്‍ കെ സുധാകരന്‍ എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പഴയ പേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്‌സ് അധികൃതര്‍ക്കും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!