കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ വഞ്ചനാ ദിനമാചരിച്ചു

പേരാവൂർ : വയനാട് ജനതയെ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ വഞ്ചിച്ചുവെന്നാരോപിച്ച് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട്, ജൂബിലി ചാക്കോ, സുധീപ് ജെയിംസ്, പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, സി.ഹരിദാസ്, കെ.സുഭാഷ് , ബാബു തുരുത്തി പള്ളിയിൽ, അജിനാസ് പടിക്കലക്കണ്ടി, ശരത് ചന്ദ്രൻ, കെ.സാജിർ, നൂറുദ്ധീൻ മുള്ളേരിക്കൽ എന്നിവർ സംസാരിച്ചു.