Connect with us

KETTIYOOR

മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി

Published

on

Share our post

കൊട്ടിയൂർ: മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലമഞ്ചരി. ദേവനേശ്വർ ഐഐടി അസോസിയറ്റ് പ്രൊഫസറായ രമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നിൽ. ജൈവവസ്തുക്കളും പ്ലാസ്റ്റിക്കുമടങ്ങിയ മാലിന്യത്തിൽനിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സമാനമായ ഇന്ധനം നിർമിക്കാൻ കഴിയുന്ന മൈക്രോവേവ് പൈറോളിസിസ് റിയാക്ടറാണ് രമ്യയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചത്.ഹരിതവും സുസ്ഥിരവുമായ മാലിന്യ സംസ്കരണമെന്ന ആശയത്തിലൂന്നി ബയോചാർ, ബയോ ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ ചുരുങ്ങിയ സമയത്തിനു ഉള്ളിൽ ഉൽപ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. സൗരോർജത്തിലാണ് പ്രവർത്തനം. അന്തിമ ഉൽപ്പന്നങ്ങളായ ബയോചാർ, ബായാഓയിൽ എന്നിവയ്ക്ക് ആരോഗ്യ സംരക്ഷണം മുതൽ കൃഷി, വ്യവസായം, ഗതാഗതം തുടങ്ങിയ അനേകം മേഖലകളിൽ സാധ്യതകളുണ്ട്. ബയോചാർ കൽക്കരിക്കും, ബയോഓയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും പകരമായി പ്രവർത്തിക്കും. പരമ്പരാഗത മാലിന്യ സംസ്കരണ സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മലിനീകരണത്തിൽ ഗണ്യമായ വരുമാനം ഉണ്ടാക്കാം.കേരള കാർഷിക സർവകലാശാലയിൽനിന്ന് ബിടെക്കും ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് എംടെക്കും നേടിയ രമ്യ ജർമ നി ആർ.ഡബ്ല്യു.ടി.എച്ചിൽ എം. ടെക് പ്രോജക്ടും എൻവയൺമെന്റിൽ എൻജിനിയറിങ്ങിൽ എൻ വൈസിയു തായ്‌വാനിൽനിന്ന് പി. എച്ച്‌.ഡിയും നേടി. കോഴി ക്കോട് എൻ.ഐ.ടിയിലും ജോലി ചെയ്തു.


Share our post

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

Published

on

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

Published

on

Share our post

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!