Connect with us

Kerala

സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക്‌ ടൗൺഷിപ്പ് വിഴിഞ്ഞത്ത്‌ ; പതിനായിരങ്ങൾക്ക് തൊഴിൽ

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ പ്രദേശവാസികളടക്കം പതിനായിരങ്ങൾക്ക് തൊഴിൽ ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) യുടെ ഭാ​ഗമായ ആദ്യ ടൗൺഷിപ്പായിരിക്കുമിത്‌.ബാലരാമപുരം, വെങ്ങാനൂർ, കോട്ടുകാൽ, വിഴിഞ്ഞം വില്ലേജുകളിൽ നിന്നായി 630 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കും. ഒരു പ്രദേശത്തെ ഭൂമി, ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി വിജ്ഞാപനം ചെയ്യുന്ന ‘ലാൻഡ് പൂളിങ്’ രീതിയാണ് ഇവിടെ നടപ്പാക്കുക. ഇതിനായി പുതിയ നിയമം നിർമിക്കുന്നതിനുള്ള കരടും തയ്യാറായി.

വെങ്ങാനൂർ വില്ലേജിൽ ജനങ്ങളെ ബോധവൽകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. കേരള ലോജിസ്‌റ്റിക്‌സ്‌ പാർക്ക് നയത്തിന് മന്ത്രിസഭയുടെ അം​ഗീകാരംകൂടി ലഭിച്ചതോടെ പദ്ധതിക്ക് വേ​ഗംകൂടും. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്ക് (എഐഐബി) ഉൾപ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര കമ്പനികളും സ്‌റ്റാർട്ടപ്പുകളും നിക്ഷേപത്തിന് താൽപര്യം അറിയിട്ടുണ്ടെന്ന്‌ പദ്ധതിയുടെ നടത്തിപ്പുകാരായ ക്യാപ്പിറ്റൽ റീജിയൻ ഡവലപ്മെന്റ് പ്രോജക്ട്–2 (സി.ആർ.ഡി.പി 2) അധികൃതർ പറഞ്ഞു.

നിർബന്ധിച്ച് ഭൂമി 
ഏറ്റെടുക്കില്ല

ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ ഭൂവുടമകളിൽനിന്ന്‌ അഭിപ്രായം തേടും. 75 ശതമാനം പേർ സമ്മതിക്കുകയാണെങ്കിൽ മാത്രമേ ഭൂമി ഏറ്റെടുക്കൂ. പകുതി സ്ഥലം വ്യവസായങ്ങൾക്കായി നീക്കിവയ്‌ക്കും. സംരംഭങ്ങൾക്ക് നൽകിയതിനുശേഷമുള്ള മുഴുവൻ ഭൂമിയും ഉടമകൾക്ക് ആനുപാതികമായി വിട്ടുനൽകും.

എന്താണ് 
ലോജിസ്‌റ്റിക് പാർക്ക്

വിവിധ ഉൽപന്നങ്ങളുടെ സംഭരണം, മാനേജ്മെന്റ്, വിതരണം, ഗതാഗതം എന്നിവയ്‌ക്കായി രൂപകൽപന ചെയ്‌തിട്ടുള്ള വ്യവസായ മേഖലയാണ് ലോജിസ്‌റ്റിക് പാർക്ക്. ഉൽപാദന സ്ഥലത്തുനിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും അതിവേഗത്തിലും ശ്രദ്ധയോടെയും ഉൽപന്നങ്ങൾ എത്തിക്കുന്ന ബൃഹത്തായ ശൃംഖലയാണിത്.

നിരനിരയായി കപ്പലുകൾ

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ലക്ഷ്യമിട്ട്‌ നീങ്ങുന്നത്‌ ആറുകപ്പലുകൾ. അഞ്ചും മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ (എംഎസ്‌സി) കപ്പലുകളാണ്‌. പടുകൂറ്റൻ മദർഷിപ്പായ എംഎസ്‌സി ക്ലോഡ്‌ ഗിറാർഡെറ്റ്‌ തുറമുഖത്ത്‌ എത്തിയതിനുപിന്നാലെയാണ്‌ കൂടുതൽ കപ്പലുകൾ താൽപ്പര്യം അറിയിച്ചത്‌. എവർഗ്രീൻ കമ്പനിയുടെ കപ്പലുകളും താമസിയാതെ വിഴിഞ്ഞം തുറമുഖത്ത്‌ എത്തും.

തിങ്കൾ പകൽ മൂന്നിന്‌ എംഎസ്‌സിയുടെ ക്ലോഡ്‌ ഗിറാർഡെറ്റ്‌ വിഴിഞ്ഞത്തെത്തി. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ്‌ കപ്പൽ. വാണിജ്യപ്രവർത്തനങ്ങൾ ആരംഭിക്കുംമുമ്പേ കൂടുതൽ കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ്‌ നിർമാണ കമ്പനിയായ അദാനി പോർട്സ്‌. ക്ലോഡ്‌ ഗിറാർഡെറ്റിന്റെ വരവ്‌ കേരളത്തിനുള്ള ഓണസമ്മാനമാണെന്ന്‌ അദാനി പോർട്‌സ്‌ എംഡി കരൺ അദാനി പറഞ്ഞു.

തൂത്തുക്കുടിയിൽ പുതിയ ടെർമിനൽ

വിഴിഞ്ഞം തുറമുഖത്തിന്‌ അടുത്ത്‌ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ തിങ്കളാഴ്ച പുതിയ ടെർമിനൽ ഉദ്‌ഘാടനം ചെയ്‌തു. ഇതോടെ ടെർമിനലുകളുടെ എണ്ണം മൂന്നായി. ജെ എം ബക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ പുതിയ ടെർമിനൽ. ഡ്രാഫ്‌റ്റ്‌ 14.20 മീറ്ററും ബർത്ത്‌ 300 മീറ്ററുമാണ്‌. 20 മീറ്ററിലധിക ഡ്രാഫ്‌റ്റുള്ള വിഴിഞ്ഞത്തിന്‌ തൂത്തുക്കുടി ഭീഷണിയല്ല.

ശരാശരി നാലായിരത്തിലും അയ്യായിരത്തിനുമിടയിൽ കണ്ടെയ്‌നർ വഹിക്കാൻ ശേഷിയുള്ള കപ്പലുകളായിരിക്കും അവിടെ എത്തുക. ട്രാൻസ്‌ഷിപ്പ്‌മെന്റായി വികസിക്കുമ്പോൾ തൂത്തുക്കുടിയിൽനിന്ന്‌ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്ത്‌ എത്തുകയും ചെയ്യും.


Share our post

Kerala

എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്‌ച തുടങ്ങും

Published

on

Share our post

തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്‌.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.


Share our post
Continue Reading

Kerala

മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കും! ഇന്ന് തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ യെല്ലോ

Published

on

Share our post

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Share our post
Continue Reading

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!