Connect with us

India

ഒരുരാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ 2029ൽ?

Published

on

Share our post

ന്യൂഡൽഹി:പഞ്ചായത്തു മുതൽ പാർലമെന്‍റ് വരെയുള്ളതെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി ഈ സർക്കാരിന്‍റെ കാലത്തു തന്നെ നടപ്പാക്കിയേക്കും. നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭ അധികാരത്തിൽ100 ദിനം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച സൂചന നൽകുന്നത്. 2029 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാതെരഞ്ഞെടുപ്പുകളുംനടത്തണമെന്നതാണ് സർക്കാരിന്‍റെ താത്പര്യം.തെരഞ്ഞെടുപ്പ് ഏകീകരണം പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ്കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി വിവിധ തലങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിച്ചിരുന്നു. ഇതിൽ ഭൂരിപക്ഷവും പുതിയ നീക്കത്തെപിന്തുണയ്ക്കുന്നതാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ.

നിർദേശങ്ങളും അഭിപ്രായങ്ങളും നിയമപരമായ പ്രശ്നങ്ങളുമടക്കം വിശദീകരിക്കുന്ന 18,626 പേജുള്ള റിപ്പോർട്ട് രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചിരുന്നു.രാംനാഥ് കോവിന്ദിന്‍റെ സമിതിക്കുമുന്നിലെത്തിയ 47 രാഷ്‌ട്രീയ കക്ഷികളിൽ 32ഉം തെരഞ്ഞെടുപ്പ്ഏകീകരണത്തെ പിന്തുണച്ചു. ദിനപത്രങ്ങളിൽനൽകിയ പരസ്യങ്ങൾക്ക് ലഭിച്ച 21,558പ്രതികരണങ്ങളിൽ 80 ശതമാനവും സർക്കാരിനോടു യോജിക്കുന്നതായിരുന്നെന്നും റിപ്പോർട്ട്.

നാലു മുൻ ചീഫ്ജസ്റ്റിസുമാർ,12മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, നാലു മുൻ ചീഫ് ഇലക്‌ഷൻകമ്മിഷണർമാർ തുടങ്ങിയവരടക്കം നിയമവിദഗ്ധരുടെ അഭിപ്രായംതേടിയിരുന്നു രാംനാഥ് കോവിന്ദ് സമിതി.കൂടാതെതെരഞ്ഞെടുപ്പു കമ്മിഷൻ, കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻഇൻഡസ്ട്രി, ഫെഡറേഷൻ ഒഫ് ചേംബർഒഫ്കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, അസോചംഎന്നിവയുടെ പ്രതിനിധികൾ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരുമായും സംസാരിച്ചു.തുടർച്ചയായ തെരഞ്ഞെടുപ്പുകൾ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സൗഹാർദത്തിനും തിരിച്ചടിയുണ്ടാക്കുന്നെന്നും ചെലവ്ഉയർത്തുന്നുവെന്നുമുള്ളഅഭിപ്രായമാണ്ഇവരുംപങ്കുവച്ചത്.

ഈഅഭിപ്രായങ്ങളെല്ലാം പരിഗണിച്ച സമിതി രണ്ടു ഘട്ടങ്ങളായുള്ള സമീപനമാണുനിർദേശിച്ചത്. ആദ്യഘട്ടത്തിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുക. രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ 100 ദിവസസമയപരിധിക്കുള്ളിലായിപൊതുതെരഞ്ഞെടുപ്പിനോടു കൂട്ടിച്ചേർക്കുക. എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായിഒരേവോട്ടർപട്ടികയും തിരിച്ചറിയൽ കാർഡും മതിയെന്നും സമിതിനിർദേശിച്ചിട്ടുണ്ട്.

തെരഞ്ഞടുപ്പ്ഏകീകരണത്തിനുളള നിയമ, ഭരണഘടനാപരമായ വിഷയങ്ങൾനിയമകമ്മിഷൻ പരിശോധിച്ചുവരികയാണ്. തൂക്കുസഭയും അവിശ്വാസപ്രമേയവും വന്നാൽ സ്വീകരിക്കേണ്ട നടപടികളടക്കം നിയമ കമ്മിഷൻപരിഗണിക്കും. എന്നാൽ, വോട്ടിങ് യന്ത്രങ്ങൾക്കുവേണ്ടിവരുന്ന ചെലവാണ് പ്രധാന ആശങ്ക. ഓരോ 15 വർഷത്തിലും 10000 കോടി രൂപ വോട്ടിങ് യന്ത്രങ്ങൾക്കായി മാറ്റിവയ്ക്കേണ്ടിവരുമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻചൂണ്ടിക്കാട്ടുന്നു.പ്രാദേശികവിഷയങ്ങൾമുങ്ങിപ്പോകുമെന്ന ആശങ്കയാണ്പ്രാദേശിക കക്ഷികൾക്കുള്ളത്.


Share our post

India

രണ്ടുമണിക്കൂർ കൊണ്ട് മുംബയിൽ നിന്ന് ദുബായിലെത്താം ,1000 കിലോമീറ്റർ വേഗതയിൽ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യു.എ.ഇ

Published

on

Share our post

ദുബായ് : രണ്ടു മണിക്കൂർ കൊണ്ട് ദുബായിൽ നിന്ന് എത്താൻ കഴിയുന്ന അതിവേഗ ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയാണ് യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കുന്നത്. രണ്ടു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുെ എന്നതാണ് അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുടെ നേട്ടം. മണിക്കൂറിൽ 600 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഇത്തരം ട്രെയിനുകൾ. ഇന്ധനം ഉൾപ്പെടെയുള്ള ചരക്കുകളും ഇത്തരം ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും.

നിലവിൽ യു.എ.ഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്താൻ നാലു മണിക്കൂറെടുക്കും,​ യാത്രയ്ക്കും ചരക്കുനീക്കത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതിനാൽ യു.എ.ഇയ്ക്കും ഇന്ത്യക്കും മാത്രമല്ല,​ ട്രെയിൻ കടന്നുപോകുന്ന മറ്റു രാജ്യങ്ങൾക്കും പദ്ധതി ഗുണകരമാകുമെന്ന് നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൾട്ടന്റ് അബ്ദുള്ള അൽ ഷെഹി വ്യക്തമാക്കി,​യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റി അയക്കാനും സാധിക്കും. യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് അണ്ടർവാട്ടർ ട്രെയിൻ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്നാണ് വിവരം.


Share our post
Continue Reading

India

വാര്‍ഷിക കണക്കെടുപ്പ്; എസ്.ബി.ഐ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

Published

on

Share our post

ന്യൂഡല്‍ഹി: വാര്‍ഷിക കണക്കെടുപ്പിനെത്തുടര്‍ന്ന് എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടു. വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് നാലുവരെ തടസ്സം നേരിടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നേരത്തെ അറിയിച്ചിരുന്നു. യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചിരുന്നു.എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ സിസ്റ്റം പ്രവര്‍ത്തനക്ഷമമാണെന്നും എന്‍പിസിഐ വ്യക്തമാക്കിയിരുന്നു. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ, യു.പി.ഐ സേവനങ്ങളാണ് തടസപ്പെട്ടത്.


Share our post
Continue Reading

India

യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ പ്രഖ്യാപിച്ചു; ഓരോ എമിറേറ്റിലെയും സമയം അറിയാം

Published

on

Share our post

ദുബായ്: റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) സന്തോഷത്തിലേക്ക് കടക്കുകയാണ് യുഎഇ നിവാസികള്‍. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും പ്രത്യേക ഓപ്പണ്‍ മൈതാനങ്ങളിലും അതിരാവിലെ തന്നെ നിസ്‌കാരം തുടങ്ങും. ശവ്വാല്‍ ചന്ദ്രപിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് വൈകുന്നേരം യു.എ.ഇയുടെ ചന്ദ്രക്കല സമിതി മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം യോഗം ചേരും. കേരളത്തിലേതിനെക്കാള്‍ ഒരുദിവസം നേരത്തെ ഗള്‍ഫ് നാടുകളില്‍ റമദാന്‍ തുങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 28ാം നോമ്പ് ആണെങ്കില്‍ ഗള്‍ഫില്‍ ഇന്ന് 29 ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (മാര്‍ച്ച് 30 ഞായറാഴ്ച) ശവ്വാല്‍ ഒന്ന് ആയിരിക്കും. ഇന്ന് മാസം കണ്ടില്ലെങ്കില്‍  മറ്റന്നാള്‍ (മാര്‍ച്ച് 31 തിങ്കളാഴ്ച) ആയിരിക്കും ചെറിയ പെരുന്നാള്‍. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ നിസ്‌കാരം ഏഴ് എമിറേറ്റുകളിലും നിശ്ചിതസമയത്തായിരിക്കും നടക്കുക. പെരുന്നാള്‍ ഏത് ദിവസം ആയാലും താഴെ കൊടുക്കുന്ന സമയത്തായിരിക്കും നിസ്‌കാരം നടക്കുക.

നിസ്‌കാര സമയക്രമം

അബൂദബി: രാവിലെ 6:22
അല്‍ ഐന്‍: രാവിലെ 6:23
ദുബായ്: രാവിലെ 6:20
ഷാര്‍ജ: രാവിലെ 6:19
അജ്മാന്‍: രാവിലെ 6:19
ഉമ്മുല്‍ ഖുവൈന്‍: രാവിലെ 6:18
റാസല്‍ ഖൈമ: രാവിലെ 6:17
ഫുജൈറ: രാവിലെ 6:15
ഖോര്‍ഫക്കാന്‍: രാവിലെ 6:16


Share our post
Continue Reading

Trending

error: Content is protected !!