India
കെജ്‌രിവാള്‍ നിര്‍ദേശിച്ചു; അതിഷി ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ രാ.ജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എ.എ.പി വക്താവുമായ അതിഷി എത്തും. എ.എപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ നിര്‍ദേശിച്ചു.എ.എ.പി എം.എല്‍.എമാര്‍ അതിനെ പിന്തുണച്ചു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും. കെജ്‌രിവാള്‍ ഇന്ന് വൈകീട്ടോടെ ലെഫ്.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും.
പുതിയ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ അതിഷിയെ ഐകകണ്ഠമായി തിരഞ്ഞെടുത്തെന്ന് യോഗത്തിന് ശേഷം എ.എ.പി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എ.എ.പി ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്‌നിപരീക്ഷയില്‍ ജയിച്ചശേഷംമാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്.
മുതിര്‍ന്ന മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത് എന്നിവരും അതിഷിക്കൊപ്പം മുഖ്യമന്ത്രി കസേരയിലേക്ക് എ.എ.പിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഒരാളുടെ പേര് മുന്നോട്ട് വെക്കാന്‍ പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെ കെജ് രിവാളിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കെജ്‌രിവാള്‍ അതിഷിയെ നിര്‍ദേശിക്കുകയായിരുന്നു. മറ്റു എം.എല്‍.എമാരെല്ലാം ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ അതിഷി എ.എ.പിയുടെ നിയമസഭാ കക്ഷി നേതാവായി മാറി.
നിലവിലെ സര്‍ക്കാരില്‍ ധനം, റവന്യൂ,വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.കെജ്‌രിവാള്‍ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു എഎപി മുതിര്‍ന്ന നേതാവായ അതിഷി. കല്‍ക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, രാജ്യതലസ്ഥാനത്ത് പാര്‍ട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്‌കരണം നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്. കെജ്‌രിവാളിന്റെ വിശ്വസ്തരായിരുന്ന മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മദ്യനയ അഴിമതിക്കേസില്‍ ജയിലിലായതോടെയാണ് അതിഷി മന്ത്രി സഭയില്‍ എത്തുന്നത്.
India
കഴിഞ്ഞവര്‍ഷം ലോകത്ത് നടപ്പാക്കിയത് 1518 വധശിക്ഷ

ന്യൂഡൽഹി:2024ൽ ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നി രാജ്യങ്ങളാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. 2024 ൽ മാത്രം ലോകത്തെ വിവിധ രാജ്യങ്ങളിലായി 1518 പേരെയാണ് വധശിക്ഷയ്‌ക്ക് വിധേയരാക്കിയത്. ഇതിന്റെ 91 ശതമാനവും ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ്. ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത് 2015 ലാണെന്നും ആ വർഷം 1634 പേർക്ക് ശിക്ഷ നടപ്പിലാക്കിയതായും ആനംസ്റ്റി ഇന്റർനാഷണൽ ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കിൽ പറയുന്നു. 2023 ലെ കണക്കിനെക്കാളും 32 ശതമാനം പേരാണ് 2024 ൽ വധശിക്ഷയ്‌ക്ക് വിധേയരായത്.
India
ഫോട്ടോകോപ്പി എടുക്കാൻ ഓടേണ്ട; കേന്ദ്ര സർക്കാർ പുതിയ ആധാർ ആപ്പ് പുറത്തിറക്കി

ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായികേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ഇന്നലെ പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്‌ത ഈ ആപ്പ്, ആധാർ കാർഡുകളോ ഫോട്ടോകോപ്പികളോ കൈവശം വയ്ക്കേണ്ട ആവശ്യകത ഇല്ലാതാക്കും. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ആധാർ പരിശോധന ഇനി എളുപ്പം
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ച് വികസിപ്പിച്ച ഈ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയ ഫേസ് ഐഡി തിരിച്ചറിയൽ സാധ്യമാക്കുന്നു. പുതിയ ആധാർ ആപ്പ് മൊബൈൽ വഴി ഫേസ് ഐഡി തിരിച്ചറിയാൻ സഹായിക്കുന്നു. ഇനി ഫിസിക്കൽ കാർഡുകളോ ഫോട്ടോകോപ്പികളോ ആവശ്യമില്ല, എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Xൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.
സ്വകാര്യതയ്ക്ക് മുൻതൂക്കം
ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങളിൽ പൂർണ നിയന്ത്രണം നൽകുന്നതാണ്. ഒരു ടാപ്പിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ കഴിയും. ഇത് സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്തോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ആധാർ വിശദാംശങ്ങൾ പരിശോധിക്കാനുംപങ്കിടാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു.
യു.പി.ഐ പോലെ ലളിതം
ആധാർ വെരിഫിക്കേഷൻ ഇനി യുപിഐ പേയ്മെന്റ് പോലെ എളുപ്പമാകും. യാത്രയ്ക്കിടയിലോ, ഹോട്ടൽ ചെക്ക്-ഇന്നുകൾക്കിടയിലോ, ഷോപ്പിംഗിനിടയിലോ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി പകർപ്പുകൾ കൈമാറേണ്ട ആവശ്യം ഇനി വേണ്ട. 100 ശതമാനം ഡിജിറ്റലും സുരക്ഷിതവുമായ ഈ ആപ്പ്, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ വിവരങ്ങൾ പങ്കിടാൻ അനുവദിക്കൂ.
നിലവിൽ ബീറ്റാ ഘട്ടത്തിൽ
പുതിയ ആധാർ ആപ്പ് നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും എഐയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ ആപ്പ് നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. വ്യാജമായോ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായി, ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ പസേവനം എത്തിക്കുകയാണ് പുതിയ ആധാർ ആപ്പിന്റെ ലക്ഷ്യം.
India
വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

ഡൽഹി: വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്