വിമാനത്തിനകത്ത് പുകവലിച്ച കണ്ണൂർ സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

നെടുമ്പാശ്ശേരി: വിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ. ദമ്മാമിൽ നിന്നുമെത്തിയ ഇൻഡിഗോ വിമാനത്തിനകത്ത് വെച്ചാണ് യാത്രക്കാരനായ കണ്ണൂർ പാനൂർ സ്വദേശി മുബാറക് സുലൈമാൻ സിഗരറ്റ് വലിച്ചത്. പൈലറ്റിൻ്റെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.