Kannur
കണ്ണൂരിൽ കാർ തെങ്ങിലിടിച്ച് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

പഴയങ്ങാടി: കെ.എസ്ടി.പി റോഡിൽ ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം നിയന്ത്രണംവിട്ട ഇന്നോവ തെങ്ങിലിടിച്ച് വയലിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ എട്ടിക്കുളം സ്വദേശികളായ 10 പേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 10 ബിഎഫ് 8784 എന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണപുരം പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കാർ പൂർണമായും തകർന്ന നിലയിലാണ്.
പരിക്കേറ്റ പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് അബ്ദുൾ ജലീൽ (16), മുഹമ്മദ് (18), റിസ്വാൻ (17), ഹാഫിസ് (17), ഫർസാൻ (18) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിയിലും ഫർഫിൻ ( 17), ഋഷിരാജ് (18), ആസിഫ് (8), തസ്ലിം (17) എന്നിവരെ ചെറുകുന്ന് മിഷൻ ആശുപത്രിയിലും പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുബാറക്കിനെ (18) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
Kannur
ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് എം.വി ജയരാജൻ


കണ്ണൂർ: ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിന് പോലീസ് നോട്ടീസ് നൽകിയത് പരാമർശിച്ചാണ് എം വി ജയരാജൻ്റെ പ്രതികരണം.സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടും. യാത്രയ്ക്ക് വഴി വേറേയുണ്ട്. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. മാധ്യമങ്ങൾ ജഡ്ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
Kannur
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം


പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ താഴെ ചമ്പാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം. എൽ.ഡി.എഫിലെ ശരണ്യ സുരേന്ദ്രൻ 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആണ് പരാജയപ്പെടുത്തിയത്.
Kannur
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം


കണ്ണൂർ: 1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാത്ത വിമുക്തഭടന്മാര്ക്ക് ഏപ്രില്‍ 30 നകം സീനിയോറിറ്റി നഷ്ടപ്പെടാതെ സൈനിക ക്ഷേമ ഓഫീസിലെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്