Kerala
പച്ചക്കറി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ; മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന് ഭാര്യ നല്കിയ കുറിപ്പടി വൈറല്‍

തക്കാളിയും ഉള്ളിയും ഉരുളക്കഴിങ്ങുമൊക്കെ കൂട്ടത്തില്‍ മികച്ചത് നോക്കി തെരഞ്ഞെടുക്കുന്നത് കുറച്ച് കഷ്ടപ്പാടുള്ള ജോലിയാണ്. എന്നാല്‍ ഈ ശ്രമകരമായ’ ജോലി എളുപ്പമാക്കാന്‍ ഒരു മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കണ്ടെത്തിയ വഴി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തക്കാളിയും ഉള്ളിയും മുതല്‍ പാല് വരെ മികച്ചത് എങ്ങനെ തെരഞ്ഞെടുക്കണമെന്ന് ഭാര്യ ഒരു കടലാസില്‍ എഴുതി നല്‍കുകയായിരുന്നു. ഓരോ സാധനത്തിന്റേയും ചിത്രം വരെ ഈ കുറിപ്പടിയില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. മോഹന്‍ പാര്‍ഗേന്‍ എന്ന മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് ഈ കുറിപ്പടിയുടെ ചിത്രം എക്സില്‍ പങ്കുവെച്ചത്.സാധനങ്ങള്‍ വാങ്ങാന്‍ പോകുകയായിരുന്ന തനിക്ക് ഭാര്യ തന്ന നിര്‍ദ്ദേശങ്ങള്‍ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. വഴികാട്ടിയായി നിങ്ങള്‍ക്കും ഇത് ഉപഗോഗിക്കാം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.ദ്വാരങ്ങളില്ലാത്ത മഞ്ഞയും ചുവപ്പും കലര്‍ന്ന തക്കാളി ഒന്നരക്കിലോ, ഉരുണ്ട ചെറിയ സൈസിലുള്ള ഉള്ളി ഒന്നരക്കിലോ, പച്ചനിറമോ കണ്ണുകളോ ഇല്ലാത്ത മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് ഒരു കിലോ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.
ഏതു തരത്തിലുള്ള ഉള്ളിയും ഉരുളക്കിഴങ്ങും പച്ചമുളകുമാണ് വേണ്ടതെന്ന ചിത്രം ഉള്‍പ്പെടയാണ് നിര്‍ദേശങ്ങള്‍ എഴുതിയിരിക്കുന്നത്. ഒരുപാട് കട്ടിയുള്ളതോ സോഫ്റ്റ് ആയതോ അല്ലാത്ത വെണ്ടക്കയാണ് വേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. കടും പച്ച നിറത്തിലുള്ള നീളത്തിലുള്ള പച്ചമുളക് സൗജന്യമായി ചോദിക്കണമെന്നാണ് നിര്‍ദ്ദേശം.ആദ്യമായി പച്ചക്കറി വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇതു വളരെ ഉപകാരപ്രദമാണെന്നും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഭര്ത്തക്കന്മാര്ക്ക് സാധനം വാങ്ങാന്‍ പോകുമ്പോള്‍ സമ്മര്‍ദ്ദമാകുമെന്നും കമന്റുകളുണ്ട്.എന്നാല്‍ ഭാര്യ വാട്സാപ്പ് യൂണിവേഴ്സിറ്റി വഴി കണ്ടെത്തിയ പച്ചക്കറി കുറിപ്പടിയാണ് ഇതെന്നും എക്സില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ മോഹന്‍ പാര്‍ഗേന്‍ പറയുന്നു. പച്ചക്കറി വാങ്ങാന്‍ പോകുന്ന ഭര്‍ത്താവിന് എഴുതി നല്‍കിയത് എന്ന അടിക്കുറിപ്പോടെ 2017-ല്‍ മറ്റൊരു യുവതി പങ്കുവെച്ച പോസ്റ്റാണ് ഭാര്യ തനിക്ക് അയച്ചുതന്നതെന്നും മോഹന്‍ വ്യക്തമാക്കുന്നു.
Breaking News
പുല്‍പ്പള്ളിയില്‍ പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു


കല്‍പ്പറ്റ: വയനാട്ടില്‍ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
കുട്ടി മരിച്ച ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയില്‍ ആണെന്നും അവിടെ വിളിച്ച് പറയാന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് ബന്ധുക്കളില്‍ ചിലര്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നേരില്‍ പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില്‍ നിന്നും അധികൃതര്‍ എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.
Kerala
ഷഹബാസിന്റെ മരണം; കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും


കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന് സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
Kerala
എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും


തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്